പിഎം ഇന്ത്യ
ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയത്തിന്റെ പുതിയ കെട്ടിടം 2018 ജനുവരി 19ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അദ്ദേഹം ദേശീയ മ്യൂസിയം സന്ദര്‍ശിക്കും.
ഇന്ത്യയുടെ സമ്പന്നമായ സിനിമാറ്റിക് ചരിത്രം പ്രദര്‍ശിപ്പിക്കുന്നതിനും ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രം സിനിമയുടെ പരിണാമത്തിലൂടെ വെളിവാക്കപ്പെടുന്നതു കാണിക്കാനുമാണ് മ്യൂസിയം രൂപകല്‍പന ചെയ്തിട്ടുള്ളത്. ദൃശ്യങ്ങള്‍, ഗ്രാഫിക്‌സ്, ഫിലിം ക്ലിപ്പിങ്ങുകള്‍, കരകൗശല വസ്തുക്കള്‍, പരസ്യ വസ്തുക്കള്‍, സംവേദനാത്മക പ്രദര്‍ശക വസ്തുക്കള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇന്ത്യന്‍ സിനിമയുടെ നൂറ്റാണ്ടിലേറെ നീളുന്ന ചരിത്രം ഒരു കഥ പറയുന്ന രീതിയില്‍ അവതരിപ്പിക്കുംവിധമാണ് മ്യൂസിയം ഒരുക്കുക.
ദക്ഷിണ മുംബൈയിലെ ഫിലിംസ് ഡിവിഷന്‍ കോംപ്ലക്‌സിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള ഗുല്‍ഷന്‍ മഹല്‍, ന്യൂ മ്യൂസിയം ബില്‍ഡിങ് എന്നിവയില്‍ രണ്ട് കെട്ടിടങ്ങളിലാണ് ഇത് വ്യാപിച്ചിരിക്കുന്നത്.
പുതിയ മ്യൂസിയം കെട്ടിടം നാലു നിലകളോടുകൂടിയതാണ്. ഒന്നാം നിലയില്‍ ഗാന്ധിയും സിനിമയും, രണ്ടാം നിലയില്‍ കുട്ടികളുടെ ചലച്ചിത്ര സ്റ്റുഡിയോ, മൂന്നാം നിലയില്‍ സാങ്കേതിക വിദ്യ, സര്‍ഗാത്മകത, ഇന്ത്യന്‍ സിനിമ, നാലാം നിലയില്‍ ഇന്ത്യയില്‍ ഉടനീളമുള്ള സിനിമ എന്ന രീതിയിലാണു സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. മികച്ച ഡിജിറ്റല്‍ സിനിമാ പ്രൊജക്റ്ററുകളും 7.1 സൗണ്ട് സൗണ്ട് സംവിധാനവുമുള്ള രണ്ട് ഓഡിറ്റോറിയങ്ങളും ഉണ്ടായിരിക്കും.
Tomorrow evening, I will be in Mumbai to inaugurate the National Museum of Indian Cinema.
— Narendra Modi (@narendramodi) January 18, 2019
This museum will showcase the rich history of Indian cinema and highlight the contribution of cinema in our country's progress.