പിഎം ഇന്ത്യ
ഹലോ , എൻറെ യുവ സുഹൃത്തുക്കളെ ,
നമസ്തെ,
നിങ്ങൾ ഇപ്പോൾ നല്ല സന്തോഷത്തിൽ ആണെന്ന് ഞാൻ മനസ്സിലാക്കുന്നു.
എനിക്കറിയാം ഞാൻ നിങ്ങൾക്കും “കോൾഡ് പ്ലേ” ബാൻഡിനും ഇടയിലാണ് നിൽക്കുന്നതെന്ന്. അതിനാൽ തന്നെ കുറച്ചു് മാത്രം സംസാരിക്കാം.
2014 ൽ , ന്യൂ യോർക്കിലെ മനോഹരമായ സെൻട്രൽ പാർക്കിൽ ആഗോള പൗര ഉത്സവത്തിൽ പങ്കെടുത്തത് ഞാൻ ആസ്വദിച്ചിട്ടുണ്ട്.
പക്ഷേ , ഇത്തവണ മറ്റ് പരിപാടികൾ കാരണം നേരിട്ട് വരൻ എനിക്ക് കഴിഞ്ഞില്ല.
എന്നാൽ , ഇന്ത്യയിൽ ആദ്യമായി ഇത് നടക്കുമ്പോൾ എനിക്ക് പങ്കെടുക്കാതിരിക്കാനും ആവില്ല.
അതിനാലാണ് ഞാൻ വീഡിയോ കോൺഫറൻസിൽ വന്നത്.
നിങ്ങളിൽ മിക്കവരും ഞാനുമായി എന്റെ മൊബൈൽ ആപ്പിലൂടെ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ടാകും.
ഭാവിയിലും നിങ്ങളുടെ പ്രതികരണങ്ങൾക്കും നിർദേശങ്ങൾക്കും വേണ്ടി ഞാൻ ഉറ്റുനോക്കുന്നു.
യുവജനങ്ങൾക്കിടയിൽ കഴിയാൻ ഞാൻ എപ്പോഴും ഉറ്റു നോക്കാറുണ്ട് .
അതെനിക്ക് ഉന്മേഷം പകരുകയും , പുതു ജീവൻ നൽകുകയും ചെയ്യും.
നിങ്ങൾ തരുന്ന ഊർജ്ജവും ആദർശവും സമാനതകളില്ലാത്തതാണ് .
നിങ്ങളിൽ നിന്ന് ആയിര കണക്കിന് കിലോമീറ്റര് അകലെയാണെങ്കിലും എനിക്കത് അനുഭവിക്കാൻ കഴിയും.
പഴയ ഫയലുകളും തണുത്ത ഡൽഹിയുമെന്ന എന്റെ പതിവിൽ നിന്നൊരു സ്വാഗതാർഹമായ മാറ്റമാണിത് .
ഈ പരിപാടി സംഘടിപ്പിച്ചതിൽ കഠിനമായി പ്രയത്നിച്ച ഹ്യൂഗ് ഇവാൻസ് . ശിവ് ഖേംക , ഗൗരി ഈശ്വരൻ, പൂനം മഹാജൻ എന്നിവരെയും മറ്റ് അനേകം പേരെയും ഞാൻ അഭിനന്ദിക്കുന്നു.
പൊതു നയം കൂൾ ആക്കുക എന്നത് ചെറിയ കാര്യമല്ല .
എന്നെ ക്ഷണിച്ചതിന് നിങ്ങളോട് നന്ദിയുണ്ട് .
എന്നോട് പാട്ടുപാടാൻ പറയാതെ , അഭിസംബോധന ചെയ്യാൻ മാത്രം പറഞ്ഞ നിങ്ങൾ സ്മാർട്ടാണ്.
അല്ലെങ്കിൽ, നിങ്ങളുടെ കാണികൾ നിങ്ങളോട് അവരുടെ പണം തിരികെ ചോദിക്കുമെന്ന് എനിക്കുറപ്പുണ്ട്.
അതും 100 രൂപാ നോട്ടുകളിൽ .
ജനങ്ങളുടെ ആവേശം ശുചിത്വ പദ്ധതിയെ ഒരു ജനകീയ വിപ്ലവമാക്കി മാറ്റി.
ഈ പ്രക്രിയയിൽ നിങ്ങൾ യുവജനങ്ങൾ കൂട്ടായി രാജ്യത്തിന് വഴികാട്ടിയായി.
ആരെങ്കിലും മാലിന്യം തള്ളാനൊരുങ്ങിയാൽ , നിങ്ങൾ അതിനെ തടഞ്ഞു കൊണ്ട് അവർക്കു ശുചിത്വത്തിന്റെ മഹത്വം മനസ്സിലാക്കികൊടുക്കുന്നു.
ഏതൊരു സംസ്കാരമുള്ള സമൂഹത്തിനും ദാരിദ്ര്യം ശാപമാണ് .
പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ, മാലിന്യം, ഇതിന്റെയൊക്കെ ഫലം അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ടവരാണ്.
അതിനാലാണ് ഏവർക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്നതിനൊപ്പം പാവപ്പെട്ടവരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളും ഗവൺമെന്റ് നടത്തുന്നത്.
ജനങ്ങൾ തങ്ങളുടെ പരിസരങ്ങൾ മലിനപ്പെടാതിരിക്കാൻ ജാഗരൂകരാണ്.
വീടുകളിൽ കോടിക്കണക്കിന് ശൗചാലയങ്ങളാണ് നിർമിച്ചുവരുന്നത് .
നഗരങ്ങളിൽ മാലിന്യ നിർമാർജനത്തിന് ആവശ്യമായ അടിസ്ഥനസൗകര്യങ്ങൾ നിർമ്മിച്ച് വരുന്നു.
നിങ്ങൾ തന്നെ ചൂലെടുത്തു പരിസരം സ്വയം വൃത്തിയാക്കുന്നു.
ലോക ശൗചാലയ ദിനത്തിൽ തന്നെ ഈ പരിപാടി സംഘടിപ്പിച്ചതിലൂടെ ഈ വിഷയത്തിന് നിങ്ങൾ നൽകുന്ന പ്രാധാന്യം വ്യക്തമാകുന്നു.
രാജ്യത്തിൻറെ ഓരോ കോണിലും ശുചിത്വ പ്രവർത്തനങ്ങളോടൊപ്പം അതെ കുറിച്ചുള്ള ബോധവൽക്കരണവും നടന്ന് വരുന്നു.
ഇപ്പോൾ അതിർത്തിക്ക് സമീപത്തുള്ള വൃത്തിയാക്കലും, കള്ളപ്പണത്തിന്റെ പണപ്പെട്ടികളുടെ ശുചിയാക്കലും ആവേശപൂർവം നടന്നു വരുന്നു.
ശുചിത്വ വിപ്ലവത്തിന്റെ ഈ രണ്ടാം ഘട്ടത്തിലും എനിക്ക് നിങ്ങളുടെ അമൂല്യമായ സഹകരണം ലഭിക്കുന്നുണ്ട്.
എന്റെ പ്രീയപ്പെട്ട യുവ സുഹൃത്തുക്കളെ , മൊത്തത്തിൽ നോക്കിയാൽ, ഒരു തലമുറക്കുള്ളിലെ എല്ലാത്തരം അഴുക്കും ഇല്ലാത്ത ഒരു ശുചിത്വ ഭാരതത്തെ നമുക്ക് നിർമ്മിക്കാനാകും എന്നതിൽ എനിക്ക് ഉറപ്പുണ്ട്.
നിങ്ങൾ അപ്രകാരം ചെയ്യാൻ തീരുമാനിച്ചാൽ ആ നിമിഷം മുതൽ നാം തീർച്ചയായും അപ്രകാരം ചെയ്തിരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
അതിനാൽ ഈ ശുചിത്വ യജ്ഞത്തിൽ എന്നോടൊപ്പം തോളോട് തോൾ ചേർന്ന് നടന്നതിന് നിങ്ങളോടു ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തുടർന്നും അതുണ്ടാകുമെന്ന് ഉറ്റു നോക്കുന്നു.
കോൾഡ് പ്ലേ ബാൻഡ് ആസ്വദിക്കാൻ നിങ്ങളെ വിടുന്നതിനു മുൻപ് , സംഗീതവുമായി ബന്ധപ്പെട്ട ഒരു കാര്യം പറഞ്ഞു ഞാൻ അവസാനിപ്പിക്കാം.
കലാകാരന്മാർ മിക്കപ്പോഴും ഒരു തലമുറയെ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. എനിക്ക് സ്വന്തമായി ഒരു സെറ്റ് ബിംബങ്ങളുണ്ടായിരുന്നു .
ഒരു പക്ഷെ, ബോബ് ഡൈലൻ , നോറാ ജോൺസ്, ക്രിസ് മാർട്ടിൻ , ഏ .ആർ . റഹ്മാൻ എന്നിവരായിരിക്കും നിങ്ങൾക്ക് ഏറെ പരിചിതർ.
അത്കൊണ്ട് , 1960 കളിൽ ആദ്യം പാടിയതിനേക്കാൾ ഇന്ന് കൂടുതൽ അർത്ഥമുള്ള ഡൈലൻറെ പരിവർത്തന ഗീതങ്ങളിൽ ഒന്ന് ഉദ്ധരിച്ചാൽ ,
ഭൂമിയിലുള്ള അമ്മമാരേ, അച്ഛന്മാരെ വരുവിൻ ,
നിങ്ങൾക്ക് മനസ്സിലാകാത്തതിനെ വിമർശിക്കാതിരിക്കുക,
നിങ്ങളുടെ ആൺ മക്കളും പെൺമക്കളും നിങ്ങളുടെ നിയന്ത്രണത്തിന് പുറത്താണ്,
മാറുന്ന കാലത്തിനൊപ്പം നിങ്ങൾക്ക് കൈ കൊടുക്കാനായില്ലെങ്കിൽ വഴിമാറി കൊടുക്കുക,
ഈ അറിവിന്റെ വാക്കുകളിൽ നിന്ന് മുതിർന്നവർ പഠിക്കണം .
ആവശ്യമെങ്കിൽ നമുക്ക് വഴി മാറാം.
വ്യക്തിപരമായി, യുവ ശക്തി എനിക്ക് എന്നും പ്രേരണ നൽകിയിട്ടുണ്ട്.
ഇന്ത്യ ഒരു യുവ രാഷ്ട്രമാണ്.
നിങ്ങളുടെ തിരഞ്ഞെടുപ്പുകളാണ് , നിങ്ങളുടെ ചെയ്തികളാണ് , നമ്മുടെ ഭാവിയെ നിർമ്മിക്കുന്നത്.
അതിനാൽ, നമ്മുടെ രാജ്യത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് നിങ്ങളും മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കാരണം, ക്രിസ് തന്റെ പാട്ടുകളിൽ പാടിയ പോലെ,
നിങ്ങള്ക്ക് വേണ്ട മാറ്റങ്ങൾ നിങ്ങൾക്ക് കാണാം.
നിങ്ങൾക്ക് എന്താവണോ അതാവണം.
നിങ്ങൾക്ക് വേണ്ടതെല്ലാം ഒരു സ്വപ്നത്തിന്റെ അകലത്തുണ്ട്.
ഈ സമ്മർദ്ദത്തിൽ, ഈ ഭാരത്തിൽ,
രൂപപ്പെടുന്ന വജ്രങ്ങളാണ് നമ്മൾ
രൂപപ്പെടുന്ന വജ്രങ്ങളാണ് നമ്മൾ
നന്ദി.
ആസ്വദിക്കുക
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
I know that I stand between you and Cold Play and so will make this brief: PM @narendramodi begins his remarks at @glblctznIN
— PMO India (@PMOIndia) November 19, 2016
Back in 2014, I had enjoyed attending the Global Citizen Festival in the beautiful Central Park of New York: PM @narendramodi
— PMO India (@PMOIndia) November 19, 2016
You bring an energy and idealism that is unparalleled: PM @narendramodi https://t.co/Iy8hu3Nre5 @glblctznIN
— PMO India (@PMOIndia) November 19, 2016
गरीबी किसी भी सभ्य समाज के लिए बहुत बड़ा अभिशाप है : PM @narendramodi
— PMO India (@PMOIndia) November 19, 2016
कुपोषण हो, बेरोजगारी हो, भ्रष्टाचार हो, अस्वच्छता हो, इसका सबसे ज्यादा असर गरीबों पर ही पड़ता है : PM @narendramodi
— PMO India (@PMOIndia) November 19, 2016
पिछले दो साल से देश में स्वच्छता का महाअभियान चल रहा है : PM @narendramodi #MyCleanIndia @glblctznIN
— PMO India (@PMOIndia) November 19, 2016
My dear young friends, I am convinced we can and we will build a Swachh Bharat free of all forms of filth within one generation: PM
— PMO India (@PMOIndia) November 19, 2016
Delighted to join #GlobalCitizenIndia festival & talk about power of youth, music & the need for a Swachh Bharat. https://t.co/khcHI44JXD
— Narendra Modi (@narendramodi) November 19, 2016