Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂഡെല്ഹിയില് മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തയോഗത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി പ്രസംഗിച്ചു. നീതിനിര്വഹണസംവിധാനത്തില് സാധാരണക്കാരനുള്ള ഉയര്ന്ന വിശ്വാസത്തെക്കുറിച്ച് അദ്ദേഹം യോഗത്തിന്റെ ശ്രദ്ധയില്പെടുത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടതികളില് ഏറെ കേസുകള് കെട്ടിക്കിടക്കുകയാണെന്ന ചീഫ് ജസ്റ്റിസിന്റെ വാക്കുകളെ പരാമര്ശിച്ചുകൊണ്ട്, ഇക്കാര്യത്തില് ചീഫ് ജസ്റ്റിസിനുള്ള ആശങ്ക തിരിച്ചറിയാന് സാധിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മുന്നോട്ടുള്ള പ്രയാണത്തില് ഇത്തരം പ്രശ്നങ്ങള്ക്കു പരിഹാരം കണ്ടെത്താന് ഗവണ്മെന്റും ജുഡീഷ്യറിയും ചേര്ന്നുള്ള പ്രവര്ത്തനത്തിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാറ്റിയൂട്ട് ബുക്കുകളില്നിന്നു പഴകിയ നിയമങ്ങള് മാറ്റാനുള്ള ഗവണ്മെന്റിന്റെ നീക്കങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു.