പിഎം ഇന്ത്യ
മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒരു ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ഇന്ന് അനാച്ഛാദനം ചെയ്തു. ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ, നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ശ്രീമതി സുമിത്രാ മഹാജന്‍, മറ്റു നിരവധി വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തു. ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു;
“ഇനി മുതല്‍ അടല്‍ജി നമ്മെ പ്രചോദിപ്പിച്ചുകൊണ്ടും നമുക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ടും എക്കാലവും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലുണ്ടാകും.
അടല്‍ജിയുടെ നന്‍മകളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് മണിക്കൂറുകള്‍ നീളും.
അടല്‍ജി തന്റെ ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ ഗണ്യമായൊരു കാലം പ്രതിപക്ഷത്താണ് ചെലവിട്ടത്.
എങ്കിലും അദ്ദേഹം പൊതുജന താല്‍പര്യമുള്ള വിഷയങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുകയും ഒരിക്കല്‍ പോലും തന്റെ തത്വസംഹിതയില്‍നിന്ന് വ്യതിചലിച്ചിരുന്നുമില്ല.
അടല്‍ജിയുടെ പ്രസംഗത്തിലെ അത്രയും തന്നെ ശക്തി അദ്ദേഹത്തിന്റെ മൗനത്തിനുമുണ്ടായിരുന്നു.
സമാനതകളില്ലാത്തതാണ് അദ്ദേഹത്തിന്റെ ആശയവിനിമയ പാടവം. വലിയതോതിലുള്ള നര്‍മ്മബോധത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം”.