Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലാൻഡ് പ്രധാനമന്ത്രിയുമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച

മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലാൻഡ് പ്രധാനമന്ത്രിയുമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച


മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസ്‌ലൻഡ് പ്രധാനമന്ത്രി മിസ്. ക്രിസ്റ്റൺ ഫ്രോസ്റ്റാഡോട്ടിറുമായി ഓസ്‌ലോയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ഫ്രോസ്റ്റാഡോട്ടിർ ചുമതലയേറ്റ ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഐസ്‌ലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായതിന് പ്രധാനമന്ത്രി മോദി ഫ്രോസ്റ്റാഡോട്ടിറിനെ അഭിനന്ദിച്ചു.

ഇന്ത്യ-യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ, ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുന്നതു സംബന്ധിച്ച് ഇരു നേതാക്കളും വീക്ഷണങ്ങൾ പങ്കുവെച്ചു. വ്യാപാരം, നിക്ഷേപം, നിർമ്മാണ മേഖലയിലെ സഹകരണം എന്നിവയിൽ യഥാർത്ഥ ഉഭയകക്ഷി സാധ്യതകൾ തുറന്നു നൽകാൻ TEPA മികച്ചൊരു അവസരമാണ് നൽകുന്നതെന്ന് ഇരു നേതാക്കളും സമ്മതിച്ചു.

ജിയോതെർമൽ എനർജി, ഫിഷറീസ്, നൂതന സാങ്കേതികവിദ്യകൾ, സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ, സംസ്കാരം, ടൂറിസം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി. ആർട്ടിക് ഗവേഷണത്തിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.

പരസ്പരം സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ ഐസ്‌ലൻഡ് പ്രധാനമന്ത്രിയെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു.

SK

****