പിഎം ഇന്ത്യ
എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലക്‌നൗ, മംഗലൂരൂ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, കൈകാര്യം ചെയ്യല്‍, വികസനം എന്നിവ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ നിര്‍വ്വഹിക്കുന്നതിന് പാട്ടത്തിന് നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അനുമതി നല്‍കി. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം കൊണ്ട അദാനി എന്റര്‍പ്രൈസസ്സിനാണ് 50 വര്‍ഷ കാലയളവിലേയ്ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പാട്ടത്തിന് നല്‍കുക.
ഇതുവഴി പൊതുമേഖലയില്‍ ആവശ്യമായ നിക്ഷേപം ഉറപ്പ് വരുത്തുന്നതോടൊപ്പം സേവനങ്ങള്‍, മികവ്, സംരംഭകത്വം എന്നിവയില്‍ പ്രൊഫഷണലിസം കൊണ്ട് ഉറപ്പ് വരികയുമാണ് ലക്ഷ്യം. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇതിലൂടെ ഉണ്ടാകുന്ന വരുമാന വര്‍ദ്ധനവ് ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും, ഈ മേഖലകളില്‍ തൊഴിലവസരങ്ങള്‍ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തിക വികസനം ഉറപ്പാക്കാനുമാകും.