പിഎം ഇന്ത്യ
മെര്‍ക്കുറിയെക്കുറിച്ചുള്ള മിനാമാറ്റാ കണ്‍വെന്‍ഷന്‍ അംഗീകരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മെര്‍ക്കുറിയെക്കുറിച്ചുള്ള മിനാമാറ്റാ കണ്‍വെന്‍ഷന്‍ അംഗീകരിക്കുന്നതിനുള്ള അനുമതിയോടൊപ്പം മെര്‍ക്കുറി അടിസ്ഥാനമായുള്ള വസ്തുക്കളുടെ ഉപയോഗവും സംസ്‌ക്കരണവും 2025 വരെ തുടരുന്നതിനുള്ള അയവുള്ള വ്യവസ്ഥകളും ഇതിലുണ്ട്.
സുസ്ഥിരവികസനത്തിനും, മെര്‍ക്കുറിയും മെര്‍ക്കുറി അടിസ്ഥാന സംയുക്തങ്ങളും പുറത്തു വിടുന്ന വികിരണങ്ങളില്‍ നിന്ന് മനുഷാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുമാണ് മിനാമാറ്റ കണ്‍വെന്‍ഷന്‍ നടപ്പിലാക്കുന്നത്.
മെര്‍ക്കുറി വികിരണത്തിന്റെ ഹാനികാരകമായ ഫലങ്ങളില്‍ നിന്നും വികസ്വര രാജ്യങ്ങളുടെ വികസന മേഖലകളെ രക്ഷിക്കുകയെന്നതാണ് കണ്‍വെന്‍ഷന്‍ ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവരുടെയും പിന്നോക്കവിഭാഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കപ്പെടും.
മെര്‍ക്കുറി ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കായും മെര്‍ക്കുറി ഒഴിവാക്കികൊണ്ടുള്ള സാങ്കേതികവിദ്യയിലേക്ക് മാറുന്നതിനും മിനാമാറ്റാ കണ്‍വെന്‍ഷന്‍ ഉല്‍പ്പാദനയൂണിറ്റുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ഇത് ഗവേഷണവികസനം പ്രോത്സാഹിപ്പിക്കുകയും നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.