Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റര്‍പ്രൈസസ് (എഫ്എംഇ) ഔപചാരികമാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


അസംഘടിത മേഖലയ്ക്കായി അഖിലേന്ത്യാ തലത്തില്‍ 10,000 കോടിയുടെ മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റര്‍പ്രൈസസ് (എഫ്എംഇ) ഔപചാരികമാക്കുക എന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

പദ്ധതിയുടെ വിശദാംശങ്ങള്‍–

ലക്ഷ്യങ്ങള്‍:

# മൈക്രോ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകളിലേക്ക് സാമ്പത്തിക ഒഴുക്ക് വര്‍ധിപ്പിക്കുക

# വ്യവസായ വരുമാനവര്‍ദ്ധനവ് ലക്ഷ്യമിടുന്നു

# ഭക്ഷ്യ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തല്‍

# പിന്തുണാ സംവിധാനങ്ങളുടെ ശേഷി കൂട്ടുക

# അസംഘടിത മേഖലയില്‍ നിന്ന് ഔപചാരിക മേഖലയിലേക്കുള്ള മാറ്റം

#വനിതാ സംരംഭകര്‍ക്കും പീഡിത ജില്ലകള്‍ക്കും പ്രത്യേക പരിഗണന

# മാലിന്യത്തില്‍നിന്നു വരുമാനം കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം

# ഗോത്രജില്ലകളില്‍ ചെറുവന ഉല്‍പന്നങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുക

സവിശേഷതകള്‍:

# കേന്ദ്രാവിഷ്‌കൃത പദ്ധതി: ചെലവ് 60:40 അനുപാതത്തില്‍ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാനങ്ങളും പങ്കിടണം

# 2,00,000 സൂക്ഷ്മ സംരംഭങ്ങളെ വായ്പാ സബ്സിഡിയോടെ സഹായിക്കും

# 2020-21 മുതല്‍ 2024- 25 വരെയുള്ള 5 വര്‍ഷ കാലയളവില്‍ പദ്ധതി നടപ്പാക്കും.

പ്രവര്‍ത്തന രേഖ:

# സ്വാശ്രയസംഘങ്ങള്‍ക്ക്പ്രവര്‍ത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങള്‍ക്കുമായി അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനായി പ്രാരംഭ മൂലധനം (ഒരു സ്വാശ്രയ സംഘത്തിന് 4 ലക്ഷം രൂപ) നല്‍കും.

# കാര്‍ഷിക ഉല്പാദന സംഘങ്ങള്‍ക്ക് (FPO) മുന്നോക്ക /പിന്നാക്ക ബന്ധിപ്പിക്കല്‍, പൊതു അടിസ്ഥാനസൗകര്യം, പാക്കേജിംഗ്, വിപണനം, ബ്രാന്‍ഡിംഗ് എന്നിവയ്ക്കായി ഗ്രാന്റ് നല്‍കും.

ഭരണ-നടപ്പാക്കല്‍ സംവിധാനം:

# FPI മന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു അന്തര്‍ മന്ത്രിതല സമിതി (ഐഎംഇസി) ഈ പദ്ധതി നിരീക്ഷിക്കും

# സംസ്ഥാന — കേന്ദ്ര ഭരണപ്രദേശ തലത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി (എസ്എല്‍സി) ചെറുകിട യൂണിറ്റുകള്‍ വികസിപ്പിക്കുന്നതിനും സ്വയം സഹായ സംഘങ്ങള്‍ക്കും കാര്‍ഷിക ഉല്പാദന സംഘങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ച് അംഗീകരിക്കും.

# കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിവിധതലത്തില്‍ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കും.

# പദ്ധതിയില്‍ ഒരു മൂന്നാം കക്ഷിയുടെ വിലയിരുത്തലും ഇടക്കാല അവലോകന സംവിധാനവും സജ്ജമാക്കും.

ഗുണഫലവും തൊഴിലവസരവും:

# ഏകദേശം എട്ടു ലക്ഷം ചെറുകിട യൂണിറ്റുകള്‍ക്ക് പ്രയോജനം.

# മെച്ചപ്പെട്ട പരിഗണന, ഔപചാരികവല്‍ക്കരണം എന്നിവയിലൂടെ മല്‍സരാധിഷ്ഠിതമായി വളരാന്‍ അവസരം.

# പദ്ധതിയിലൂടെ ഒമ്പത് ലക്ഷം അതിവിദഗ്ധ—വിദഗ്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.