Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മ്യാന്‍മറിലെ യാമെത്തിനിലുള്ള വനിതാ പൊലീസ് പരിശീലന കേന്ദ്രത്തിന്റെ നവീകരണത്തിനായി ഒപ്പുവെച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


മ്യാന്‍മറിലെ യാമെത്തിനിലുള്ള വനിതാ പൊലീസ് പരിശീലന കേന്ദ്രത്തിന്റെ നവീകരണത്തിനായി ഇന്ത്യയും മ്യാന്‍മറും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2017 സെപ്റ്റംബര്‍ 6 നാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഇന്ത്യാ ഗവണ്‍മെന്റിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ മ്യാന്‍മാര്‍ പൊലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് യാമെത്തിനിലുള്ള വനിതാ പൊലീസ് പരിശീലന കേന്ദ്രം നവീകരിക്കുന്നതിനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.