Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​‘മൻ കീ ബാത്’ 134-ാം പതിപ്പിലെ അഭിസംബോധനയുടെ പ്രസക്തഭാഗങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി


‘മൻ കീ ബാത്’ 134-ാം പതിപ്പിലെ അഭിസംബോധനയുടെ പ്രസക്തഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.​

എക്സ് പോസ്റ്റുകളുടെ ശ്രേണിയിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഗുരീന്ദർവീർ സിങ്, അനിമേഷ് കുജൂർ എന്നിവരുമായുള്ള സംഭാഷണം തികച്ചും സവിശേഷമായ ഒന്നായിരുന്നു. ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ഭാവി എന്തുകൊണ്ട് ഇത്രയധികം ശോഭനമാണെന്നതിന്റെ നേർക്കാഴ്ചയാണ് അതു സമ്മാനിക്കുന്നത്!

#MannKiBaat”
 

“ഇന്ത്യയുടെ മാമ്പഴങ്ങളെക്കുറിച്ചും മാമ്പഴ വൈവിധ്യങ്ങളെക്കുറിച്ചും തീർച്ചയായും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്! ഇതിൽ ഏതാണു നിങ്ങൾക്കു പ്രിയപ്പെട്ടത്?

#MannKiBaat”
 

“വേനൽച്ചൂടിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗമാണു നീന്തൽ. ഭാവി നീന്തൽതാരങ്ങൾക്കു പരിശീലനം നൽകുന്ന കേരളത്തിൽനിന്നുള്ള സജി ജിയുടെ ശ്രമങ്ങളെക്കുറ‌ിച്ച് #MannKiBaat-ൽ എടുത്തുപറഞ്ഞു!

#MannKiBaat”
 

“യുവജനങ്ങൾക്കിടയിൽ ജ്യോതിശാസ്ത്രം ജനപ്രിയമാക്കാൻ ഇന്ത്യയിലുടനീളം നിരവധി ക്ലബ്ബുകളും സൊസൈറ്റികളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഓരോ ശ്രമത്തിലും ഞാൻ അഭിമാനിക്കുന്നു.

#MannKiBaat”

 

“ഉത്തർപ്രദേശിലെ ഡോൾഫിൻ രക്ഷാ ആംബുലൻസ് പ്രശംസനീയമായ പ്രവർത്തനമാണു നടത്തുന്നത്; നമ്മുടെ ഭൂമി പങ്കിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കണമെന്ന പ്രധാന സന്ദേശവും ഇതു നൽകുന്നു.

#MannKiBaat”
 

“ഉത്തർപ്രദേശിൽനിന്നുള്ള ആകാശ് ഗുപ്ത ജി, ഗോവയിൽനിന്നുള്ള ബാലകൃഷ്ണ അയ്യ ജി തുടങ്ങിയ വ്യക്തികൾ ജലസംരക്ഷണത്തിൽ മുൻപന്തിയിലാണ്. സുസ്ഥിരതയുടെ സുപ്രധാന സന്ദേശമാണ് ഇതിലൂടെ ഇവർ നൽകുന്നത്.

#MannKiBaat”
 

“തമിഴ്‌നാട്ടിൽനിന്നുള്ള ഗിരിജ അമ്മയുമായുള്ള കൂടിക്കാഴ്ച അനുസ്മരിക്കുകയും രാഷ്ട്രനിർമാണത്തോട് അവർക്കുള്ള സമാനതകളില്ലാത്ത അഭിനിവേശം എടുത്തുപറയുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കു ജയഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ സ്കൂളുകളെ അഭിനന്ദിക്കുകയും ചെയ്തു.

#MannKiBaat”
 

“എന്റെ നെതർലൻഡ്‌സ് സന്ദർശനം മുതൽ, ഇന്ത്യയിലേക്കു തിരികെ കൊണ്ടുവന്ന ചോള ചെമ്പു ഫലകങ്ങളെക്കുറിച്ചു വലിയ ജിജ്ഞാസയുണ്ടായിരുന്നു. അതിനാൽ, #MannKiBaat-ൽ ഇതേക്കുറിച്ചു സംസാരിക്കുകയും ഛത്തീസ്‌ഗഢിൽ അടുത്തിടെ കണ്ടെത്തിയ മൂന്ന് അപൂർവ ചെമ്പു ഫലകങ്ങളെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു.”
 

 

*************

SK