Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവജനകാര്യങ്ങളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ടുനീഷ്യയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി


യുവജനകാര്യങ്ങളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ടുനീഷ്യയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. 2017 ഒക്‌ടോബര്‍ 30ന് ന്യൂ ഡല്‍ഹിയില്‍ വച്ചാണ് ധാരണാപത്രം ഒപ്പിട്ടത്.

ഇന്ത്യന്‍ യുവജനങ്ങളില്‍ ഒരു അന്തരാഷ്ട്ര വീക്ഷണമുണ്ടാക്കുക, ആശയങ്ങള്‍, മൂല്യങ്ങള്‍, സംസ്‌കാരം എന്നിവയുടെ വിനിമയവും സമാധാനവും പരസ്പര മനസ്സിലാക്കലും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം.

അഞ്ചുവര്‍ഷമാണ് ധാരണാപത്രത്തിന്റെ കാലാവധി. ധാരണാപത്രത്തിന്റെ കീഴിലുള്ള സഹകരണത്തില്‍ ഉള്‍പ്പെടുന്നവ:

1) യുവജനങ്ങളുടെ പരസ്പര വിനിമയ പരിപാിടികള്‍ സംഘടിപ്പിക്കല്‍
2) അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലേക്കും സെമിനാറുകളിലേക്കും പരസ്പരം ക്ഷണിക്കല്‍.
3) അച്ചടിച്ച വസ്തുക്കള്‍, ചലച്ചിത്രങ്ങള്‍, പരിചയ സമ്പത്ത്, ഗവേഷണം, മറ്റു വിവരങ്ങള്‍ എന്നിവയുടെ കൈമാറ്റം.
4) യുവജന ക്യാമ്പുകള്‍, യുവജനോത്സവം, മറ്റ് യുവജന സഹകരണ പരിപാടികള്‍ എന്നിവയിലെ പങ്കാളിത്തം, പഠന സന്ദര്‍ശനം, യുവജന സംബന്ധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചെറിയ ശില്‍പ്പശാലകളിലും സെമിനാറുകള്‍ എന്നിവയിലെ പങ്കാളിത്തം.

 

***