Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.എന്‍.സി.സി.ഡി സമ്മേളനത്തെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും


മരുഭൂമിവത്കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന്റെ പതിനാലാം സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ അഭിസംബോധനചെയ്യും. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സമ്മേളനം നടക്കുന്നത്.

സി.ഒ.പി അധ്യക്ഷ സ്ഥാനം ചൈനയില്‍ നിന്ന് രണ്ടു വര്‍ഷത്തേക്ക് ഇന്ത്യ ഏറ്റെടുത്ത സമയത്താണ് സമ്മേളനം നടക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് ഭൂവിനിയോഗം സംബന്ധിച്ച് ആഗോള തലത്തില്‍ നടന്നു വരുന്ന ചര്‍ച്ചകള്‍ക്ക് ഇത് ആക്കമേകും. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യം, ഭൂ വിനിയോഗം തുടങ്ങി മൂന്ന് റിയോ കണ്‍വെന്‍ഷനുകളുടെയും ബന്ധപ്പെട്ട കക്ഷികളുടെ (സി.ഒ.പി) സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. 197 കക്ഷികളില്‍ നിന്ന് മന്ത്രിമാര്‍, ഗവണ്‍മെന്റ്, ഗവണ്‍മെന്റിതര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, വനിതകള്‍, യുവജനങ്ങള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 7200 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ഭൂവിനിയോഗ നയങ്ങളുമായി ബന്ധപ്പെട്ടും ഉയര്‍ന്നുവരുന്ന വെല്ലുവിളികളായ നിര്‍ബന്ധിത കുടിയേറ്റം, മണല്‍, പൊടി കാറ്റുകള്‍, വരള്‍ച്ച എന്നിവ നേരിടുന്നതിനുമുള്ള മുപ്പതോളം തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളും.

***