പിഎം ഇന്ത്യ

യു.എസ്. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഈ വര്‍ഷം ജൂണില്‍ നടത്തിയ യു.എസ്. സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ട്രംപൂമായി വിവിധ വിഷയങ്ങളെ സംബന്ധിച്ചു നടത്തിയ ഫലപ്രദമായ ചര്‍ച്ചയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും പുതുക്കി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിലും യു.എസ്. പ്രസിഡന്റും പ്രധാനമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും ഉണ്ടായിട്ടുള്ള പുരോഗതി സെക്രട്ടറി മാറ്റിസ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇരു രാജ്യങ്ങളും മേഖലാതലത്തിലും ആഗോളതലത്തിലും മുന്‍ഗണന കല്‍പിച്ചുവരുന്ന സമാധാനം, സുസ്ഥിരത, ഭീകരവാദത്തെ നേരിടല്‍ എന്നീ വിഷയങ്ങളിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ഇരുരാജ്യങ്ങള്‍ക്കും പ്രസ്‌കതമായ മേഖലാതല, ആഗോള പ്രശ്‌നങ്ങളില്‍ നിലനില്‍ക്കുന്ന ശക്തമായ സഹകരണത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.
Met Mr. Jim Mattis, Secretary @DeptofDefense and discussed India-USA relations. pic.twitter.com/rx8c7ISmYa
— Narendra Modi (@narendramodi) September 26, 2017