Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.എസ്. വിദേശകാര്യ സെക്രട്ടറി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്കിള്‍ ആര്‍. പോംപിയോ ന്യൂഡല്‍ഹിയില്‍ ഇന്ന് രാവിലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച സെക്രട്ടറി പോംപിയോ പ്രസിഡന്റ് ട്രംപിന്റെ ആശംസകളും പ്രധാനമന്ത്രിക്ക് കൈമാറി.

ഊഷ്മളമായ ആശംസകള്‍ക്ക് പ്രധാനമന്ത്രി സെക്രട്ടറി പോംപിയോയ്ക്ക് നന്ദി പറയുകയും, പ്രസിഡന്റ് ട്രംപിനെ തന്റെ നന്ദി അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അമേരിക്കയുമായുള്ള ബന്ധങ്ങള്‍ക്ക് താന്‍ നല്‍കുന്ന മുന്‍ഗണ പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. വിശ്വാസത്തിന്റെയും ഒരേപോലുള്ള താല്‍പര്യങ്ങളുടെയും കരുത്തുറ്റ അടിത്തറയില്‍ പുതിയ ഗവണ്‍മെന്റിന്റെ കാലയളവിലും അതിനപ്പുറവും ഉണ്ടാകേണ്ട തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ച തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുമായി കരുത്തുറ്റ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ഒരു പോലെയുള്ള കാഴ്ചപ്പാടുകളും, ലക്ഷ്യങ്ങളും ഒത്തൊരുമിച്ച് സാക്ഷാത്ക്കരിക്കുന്നതിലും യു.എസ്. ഗവണ്‍മെന്റിന്റെ നിരന്തരമായ താല്‍പ്പര്യം സെക്രട്ടറി പോംപിയോ വെളിപ്പെടുത്തി.
വ്യാപാരം, സാമ്പത്തികം, ഊര്‍ജ്ജം, പ്രതിരോധം, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മുതലായവയിലെ ഉഭയകക്ഷി ബന്ധങ്ങള്‍ പൂര്‍ണതോതിലാക്കുന്നതില്‍ തന്റെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചു.