പിഎം ഇന്ത്യ
യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷനും (യു.പി.എസ്.സി) മംഗോളിയയുടെ സിവില്‍ സര്‍വ്വീസ് കൗണ്‍സിലും (സി.എസ്.സി.എം) തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള ധാരണപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
യു.പി.എസ്.സിയും, സി.എസ്.സി.എം ഉം തമ്മില്‍ നിലവിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ് ധാരണാപത്രം. റിക്രൂട്ട്മെന്റ് രംഗത്ത് ഇരു രാജ്യങ്ങള്‍ക്കുമുള്ള പരിചയ സമ്പത്തും വൈദഗ്ധ്യവും പരസ്പരം പങ്കിടാനും അത് സഹായിക്കും.