Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രണ്ടാമത് ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് ജോഗ്ബനി-വിരാട്‌നഗറില്‍ പ്രധാനമന്ത്രി സംയുക്തമായി ഉദ്ഘാടനം ചെയ്യും


രണ്ടാമത് ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റിന്റെ ഉദ്ഘാടനം ജോഗ്ബനി-വിരാട്‌നഗറില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയുമായി ചേര്‍ന്നു സംയുക്തമായി നിര്‍വഹിക്കും. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വ്യാപാരവും ജനസഞ്ചാരവും ക്രമീകരിക്കുന്നതിനായി ഇന്ത്യയുടെ സഹായത്തോടെയാണ് ജോഗ്ബനി-വിരാട്‌നഗറില്‍ രണ്ടാമത് ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് ആരംഭിച്ചത്.

നേപ്പാളില്‍ ഭൂകമ്പം നിമിത്തം നശിച്ച വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ഇന്ത്യയുടെ സഹായത്തോടെ നടന്നുവരുന്ന പദ്ധതിയുടെ പുരോഗതി ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്നു വിലയിരുത്തും. ഗോര്‍ഖ, നുവാകോട് ജില്ലകളിലായി 50,000 വീടുകള്‍ നിര്‍മിക്കാനായിരുന്നു കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതി. ഇതില്‍ 45,000 വീടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

**********