Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രണ്ടു സംഘം സെക്രട്ടറിമാര്കൂടി പ്രധാനമന്ത്രിക്ക് അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സമര്പ്പിച്ചു


ഭരണത്തിന്റെ വിവിധതലങ്ങളില് മാറ്റം വരുത്താന് ഉദ്ദേശിച്ചുള്ള നിര്ദ്ദേശങ്ങള് സമര്പ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്ക്കൊണ്ട് രണ്ട് സംഘം സെക്രട്ടറിമാര്കൂടി തങ്ങളുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിക്ക് സമര്പ്പിച്ചു. സമത്വവും നീതിയുമുള്ള അതിവേഗ വളര്ച്ച, തൊഴിലവസരങ്ങള് സൃഷ്ടിക്കാനുള്ള ഉപായങ്ങള് എന്നീ വിഷയങ്ങളിലാണ് സെക്രട്ടറിമാര് തങ്ങളുടെ അഭിപ്രായങ്ങളും സമര്പ്പിച്ചത്.
അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സമര്പ്പിച്ച സെക്രട്ടറിമാരുടെ എട്ട് സംഘങ്ങളെയും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിനന്ദിച്ചു. രാഷ്ട്രത്തിനു പ്രയോജനപ്പെടുന്നവിധത്തില് സംഘശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിര്ദ്ദേശങ്ങള് ക്രോഡീകരിക്കുന്നതിന് 10,000 പ്രവര്ത്തി മണിക്കൂര് വിനിയോഗിച്ച ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി പ്രശംസിച്ചു.