പിഎം ഇന്ത്യ
ശ്രീ. രാജീവ് മെഹൃഷിയെ കേന്ദ്ര അഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. അദ്ദേഹം നേരത്തേ കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു.
രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ശ്രീ. എല്‍.സി ഗോയലിന് പകരമാണ് നിയമനം. 1978 ലെ രാജസ്ഥാന്‍ കേഡറില്‍നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥാനാണ് ശ്രീ. രാജീവ് മെഹൃഷി. വ്യക്തിപരമായ കാരണങ്ങളാല്‍ സ്വയം വിരമിക്കലിനുള്ള ശ്രീ. എല്‍.സി ഗോയലിന്റെ അപേക്ഷക്ക് ഉടന്‍ പ്രബല്യത്തോടെ പ്രധാനമന്ത്രി അംഗീകാരം നല്‍കി. കേരള കേഡറില്‍നിന്നുള്ള ഐ.എ.എസ് ഉദ്യോസ്ഥനാണ് ശ്രീ. എല്‍.സി ഗോയല്‍.