Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്താകമാനം നടക്കുന്ന വിവിധ ആഘോഷങ്ങള്‍ പ്രമാണിച്ചു ജനങ്ങള്‍ക്കു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


രാജ്യത്താകമാനം നടക്കുന്ന വിവിധ ആഘോഷങ്ങള്‍ പ്രമാണിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘നാനാത്വത്തില്‍ ഏകത്വത്തിന്റെ ആഘോഷം, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തിന്റെ ആഘോഷം. ഈ അവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും അഭിവൃദ്ധിയും ഉണ്ടാവട്ടെ.’

എല്ലാവര്‍ക്കും വൈശാഖി ആശംസകള്‍. ‘അനുഗ്രഹപൂര്‍ണമായ വൈശാഖിയാവട്ടെ. വിശിഷ്ടമായ ഈ ആഘോഷം എല്ലാവര്‍ക്കും ആരോഗ്യവും വിജയവും പ്രദാനം ചെയ്യട്ടെ. നമ്മുടെ രാഷ്ട്രത്തിനു ഭക്ഷണമേകുന്ന നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരെ നാം അഭിവാദ്യം ചെയ്യുന്നു.’

ഊര്‍ജസ്വലമായ ഒഡിയ സമൂഹത്തിനു നവവല്‍സരാശംസകള്‍ നേരുന്നു. ‘ഒരു പുതിയ വര്‍ഷവും പുതിയ മോഹങ്ങളും പ്രതീക്ഷകളും! ഈ മാഹ വിഷുബ സംക്രാന്തിക്കു നിങ്ങളുടെ മോഹങ്ങളെല്ലാം സഫലമാകട്ടെ. എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനുമായി പ്രാര്‍ഥിക്കുന്നു.’

തമിഴ്‌നാട്ടുകാരായ സഹോദരീസഹോദരന്‍മാരേ, വരുന്ന വര്‍ഷം മഹത്തരമാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. ‘എന്റെ സഹോദരിമാര്‍ക്കും സഹോദരന്‍മാര്‍ക്കും നവവല്‍സരാശംസകള്‍. വരുന്ന വര്‍ഷം നിങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുന്നതാകട്ടെ. എല്ലാവരും സന്തുഷ്ടരും ആരോഗ്യവാന്‍മാരും ആയിത്തീരട്ടെ.’ തുടര്‍ച്ചയായ ട്വീറ്റുകളില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

******