Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്താകമാനമുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും


 

നാളെ ജൂലൈ 12നു രാവിലെ 9.30നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യ(ഡേ-എന്‍.ആര്‍.എല്‍.എം.)ത്തിനു കീഴിലുള്ള സ്വാശ്രയ സംഘാംഗങ്ങളുമായും ഡി.ഡി.യു.-ജി.കെ.വൈ., ആര്‍.എസ്.ഇ.ടി.ഐകള്‍ എന്നിവയുടെ ഗുണഭോക്താക്കളുമായും ആശയവിനിമയം നടത്തും. ഡേ-എന്‍.ആര്‍.എല്‍.എം. പ്രകാരം നടപ്പാക്കപ്പെടുന്ന പദ്ധതികളെക്കുറിച്ചും അവ നിമിത്തം ഉണ്ടായ നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്കു സ്വയംസഹായ സംഘാംഗങ്ങളില്‍നിന്നു നേരിട്ടു മനസ്സിലാക്കുന്നതിനു കൂടിക്കാഴ്ച സഹായകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പരിപാടി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നതിനു പുറമെ, എന്‍.ഐ.സി. വെബ്കാസ്റ്റ് ചെയ്യും.
ബിഹാറിലെ ചാരായ വിരുദ്ധ പ്രസ്ഥാനവും ചോളം മൂല്യവര്‍ധന-വിപണന ശൃംഖലയും, ഛത്തീസ്ഗഢിലെ ഇഷ്ടിക നിര്‍മാണ യൂണിറ്റ്, ബിസിനസ് കറസ്‌പോണ്ടന്റ് സഖി, വാളന്‍ പുളി മൂല്യവര്‍ധന ശൃംഖലയും വിപണനവും, സാനിറ്ററി നാപ്കിന്‍ ഉല്‍പാദനവും വിപണനവും നടത്തുന്ന ഝാര്‍ഖണ്ഡിലെ യൂണിറ്റ്, മധ്യപ്രദേശിലെ ഡി.ഡി.യു.-ജി.കെ.വൈ. എന്നിവ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളില്‍പ്പെടും. സൗരോര്‍ജ പാനലുകളും വിളക്കുകളും ഉല്‍പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന രാജസ്ഥാനില്‍നിന്നുള്ള യൂണിറ്റും പശുസഖി (ആനിമല്‍ പാരാ വെറ്റ്)യും മഹാരാഷ്ട്രയില്‍നിന്നുള്ള ഡി.ഡി.യു.-ജി.കെ.വൈ. ഗുണഭോക്താവും നേരിട്ടുള്ള സംവാദത്തില്‍ പങ്കെടുക്കും. ഇതിനു പുറമെ, തമിഴ്‌നാട്ടില്‍ ദിവ്യാംഗര്‍ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍, തെലങ്കാനയില്‍ സ്വയംസഹായസംഘങ്ങള്‍ രൂപികരിക്കുന്നതിനുള്ള എക്‌സ്റ്റേണല്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍, ജമ്മു-കശ്മീരിലെ ക്ഷീര വികസന യൂണിറ്റ്, ഗുജറാത്തില്‍നിന്നുള്ള വേപ്പിന്‍കുരു സംഭരണ, വിപണന യൂണിറ്റ് എന്നിവയുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ സംബന്ധിക്കും.
സ്ത്രീശാക്തീകരണത്തിനുള്ള ഏറ്റവും വലിയ വേദിയായി ഡേ-എന്‍.ആര്‍.എല്‍.എം. വികസിച്ചിട്ടുണ്ട്. ഇതിലൂടെ 29 സംസ്ഥാനങ്ങളിലും അഞ്ചു കേന്ദ്രഭരണ പ്രദേശങ്ങൡലുമായി 600 ജില്ലകളിലും 4884 ബ്ലോക്കുകളിലുമായി പദ്ധതി നടപ്പാക്കിവരികയാണ്. 2018 മേയ് ആകുമ്പോഴേക്കും 45 സ്വയംസഹായ സംഘങ്ങളിലായി അഞ്ചു കോടിയിലേറെ സ്ത്രീകളെ ഏകോപിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ, 2.48 ലക്ഷം വില്ലേജ് ഓര്‍ഗനൈസേഷനുകളും 20,000 ക്ലസ്റ്റര്‍ തല ഫെഡറേഷനുകളും രൂപീകരിക്കപ്പെട്ടിട്ടുണ്ട്.