Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്താകമാനമുള്ള വിവിധ ആഘോഷങ്ങള്‍ പ്രമാണിച്ചു പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


രാജ്യത്താകമാനമുള്ള വിവിധ ആഘോഷങ്ങള്‍ പ്രമാണിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘എല്ലാ ദേശവാസികള്‍ക്കും നവവത്സരത്തിന്റെ ശുഭാശംസകള്‍. പുതുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സുഖവും ശാന്തിയും സമൃദ്ധിയും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

എല്ലാവര്‍ക്കും ഉഗാഡി ആശംസകള്‍! ഈ വിശേഷാവസരം നിങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുന്നതാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും ലഭിക്കട്ടെ.

മണിപ്പൂരിലെ ജനങ്ങള്‍ക്കു സജിബു നോങ്ഗ്മ പാന്‍ബ ചെയ്‌റോബ ആശംസകള്‍. ഈ ഉല്‍സവം നമ്മുടെ സമൂഹത്തിലെ സന്തോഷവും സാഹോദര്യവും വര്‍ധിപ്പിക്കട്ടെ.

നേ്രവ മുബാറക്ക്! വിശിഷ്ടമായ സന്തോഷം നിറഞ്ഞ ഒരു വര്‍ഷമാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷകള്‍ നിറവേറപ്പെടുന്ന കാലം വരട്ടെ.

കശ്മീരി പണ്ഡിറ്റുകളുടെ സംസ്‌കാരം തീര്‍ച്ചയായും സവിശേഷമാണ്. അങ്ങേയറ്റത്തെ ധൈര്യത്താലും തിരിച്ചുവരവിനുള്ള ഊര്‍ജത്താലും അനുഗൃഹീതമാണ് ആ സമൂഹം.’, പ്രധാനമന്ത്രി പറഞ്ഞു.