Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം അസമില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ധോലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തു

രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം അസമില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ധോലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തു

രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം അസമില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ധോലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തു


അസമില്‍ ബ്രഹ്മപുത്രനദിക്കു കുറുകെ നിര്‍മ്മിച്ച 9.15 കിലോമീറ്റര്‍ നീളമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല-സാദിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രിപദത്തിലെത്തിയതിന്റെ മൂന്നാം വാര്‍ഷികവേളയില്‍ ശ്രീ.നരേന്ദ്ര മോദിയുടെ ആദ്യ പരിപാടിയായിരുന്നു.

അസമിനെയും, അരുണാചല്‍ പ്രദേശിനെയും തമ്മില്‍ കൂടുതല്‍ ബന്ധിപ്പിക്കുന്ന ഈ പാലം ഇരു സംസ്ഥാനങ്ങള്‍ക്കുമിടക്കുള്ള യാത്രാദൂരം ഗണ്യമായി കുറക്കുകയും ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഫലകം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി കുറച്ച് നിമിഷങ്ങള്‍ പാലത്തിലൂടെ നടന്നു.

മേഖലയിലെ ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരുപ്പിനാണ് ഈ പാലത്തിന്റെ ഉദ്ഘാടനത്തോടെ അവസാനമായതെന്ന് ധോലയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

വികസനത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്നും ജനങ്ങളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനാണ് ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു. അസമും അരുണാചല്‍ പ്രദേശും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്ന ഈ പാലം വന്‍തോതിലുള്ള സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ കിഴക്കന്‍, വടക്കു കിഴക്കന്‍ മേഖലകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും സാധ്യതയുള്ളവയാണെന്നും, ഈ ദിശയിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന്റെ ഒരു ചുവട് മാത്രമാണ് ഈ പാലമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സാധാരണക്കാരുടെ ജീവിതത്തില്‍ ഈ പാലം ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജലപാതകളുടെ വികസനത്തിനും കേന്ദ്ര ഗവണ്‍മെന്റ് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി..

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയും മറ്റു ഭാഗങ്ങളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നു. ഈ ദിശയിലുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. വടക്കു കിഴക്കന്‍ മേഖലയിലെ മെച്ചപ്പെട്ട പരസ്പര ബന്ധം മേഖലയെ ദക്ഷിണ-പൂര്‍വ്വേഷ്യയുടെ സമ്പദ്ഘടനയുമായി ബന്ധിപ്പിക്കും- പ്രധാനമന്ത്രി പറഞ്ഞു.

വടക്കു കിഴക്കന്‍ മേഖലയില്‍ വിനോദ സഞ്ചാരത്തിനുള്ള അനന്ത സാധ്യതകളെക്കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ധോല-സാദിയ പാലത്തിന് മഹാനായ സംഗീതജ്ഞനും ഗാന രചയിതാവും, കവിയുമായ ഭുപെന്‍ ഹസാരികയുടെ പേര് നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.