Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റത്‌ലം ബസപകടം: പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചു


മധ്യപ്രദേശിലെ റത്‌ലമില്‍ ബസപകടത്തില്‍ ആള്‍ക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിച്ചു.

‘മധ്യപ്രദേശിലെ റത്‌ലമില്‍ ഉണ്ടായ ബസപകടത്തില്‍ ഏതാനും പേര്‍ക്കു ജീവഹാനി സംഭവിക്കാനിടയായതില്‍ അതീവമായി ദുഃഖിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അപകടത്തില്‍ പരുക്കേറ്റവര്‍ പെട്ടെന്നുതന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.