പിഎം ഇന്ത്യ
ആദരണീയനായ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍,
മാധ്യമ പ്രവര്‍ത്തകരേ,
റഷ്യന്‍ യാത്രാവിമാനത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിലും റഷ്യന്‍ സൈനിക വിമാനം സിറിയയില്‍ വെടിവെച്ചിട്ടപ്പോഴുമുണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഃഖമറിയിച്ചുകൊണ്ട് ഞാന്‍ തുടങ്ങട്ടെ.
ദുഃഖത്തിന്റെയും വെല്ലുവിളികളുടെയും ഈയൊരു ഘട്ടത്തില്‍ റഷ്യന്‍ ജനതയ്ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
ഊഷ്മളവും മഹത്തരവുമായ ഈ ആതിഥ്യമര്യാദയ്ക്ക് പ്രസിഡന്റിനു ഞാന്‍ നന്ദി പറയുന്നു.
ഇന്ത്യ-റഷ്യ തന്ത്രപധാന പങ്കാളിത്തത്തിന്റെ ശില്പി താങ്കളാണ്.
അതുപോലെ മാറ്റത്തിന്റെ ലോകത്ത,് സുസ്ഥിരമായ വികസനത്തിനും വളര്‍ച്ചയ്ക്കും പാതയൊരുക്കിക്കൊണ്ട് നമ്മുടെ ബന്ധം താങ്കളുടെ സാരഥ്യത്തില്‍ ഇപ്പോഴും ഭദ്രമായി തുടരുന്നു.
നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തത്തെ അങ്ങേയറ്റം വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് പുട്ടിനെ ഞാന്‍ അറിയിക്കുന്നു.
ഈ ബന്ധം പ്രതിരോധം, വികസനം, നയതന്ത്രം എന്നീ രംഗങ്ങളില്‍ ഇന്ത്യക്കു നേട്ടങ്ങളുടെ ശക്തിസ്രോതസ്സായി തുടരുകയാണ്.
നമ്മുടെ ജനതകള്‍ക്കിടയിലുമുണ്ട് പരസ്പര ബഹുമാനവും സൗഹാര്‍ദ മനോഭാവവും.
ഭാവിയിലേക്ക് നോക്കുമ്പോള്‍, ഇന്ത്യയുടെ സാമ്പത്തിക മാറ്റത്തിനും സന്തുലിതവും സുസ്ഥിരവും ഉള്‍ച്ചേര്‍ച്ചയുള്ളതുമായ ബഹുരാഷ്ട്രാധിഷ്ഠിത ലോകത്തെ രൂപപ്പെടുത്തുന്നതിലും റഷ്യയെ ഒരു നിര്‍ണ്ണായക പങ്കാളിയായാണ് ഞാന്‍ കാണുന്നത്.
ഉത്പാദനക്ഷമമായ ഫലങ്ങളെക്കുറിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഞങ്ങള്‍ ഫലപ്രദമായ ചര്‍ച്ച നടത്തുകയുണ്ടായി.
പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാനപരമായ പങ്കാളിത്തത്തിലെ പരീക്ഷണങ്ങളെ ഈ ബന്ധം യാഥാര്‍ഥ്യത്തോടെ അഭിമുഖീകരിക്കുമെന്ന എന്റെ ദൃഢവിശ്വാസത്തെ അത് കൂടുതല്‍ ബലപ്പെടുത്തിയിരിക്കുകയാണ്.
ഈ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള അടിത്തറ ഞങ്ങള്‍ പാകിക്കഴിഞ്ഞു.
ഇന്ത്യയില്‍ കാമോവ് 226 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ ഇരുരാഷ്ട്രങ്ങളുടെയും ഭരണകൂടങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണ ‘മേക്ക് ഇന്‍ ഇന്ത്യ’ ദൗത്യത്തിനു കീഴില്‍ സുപ്രധാന പ്രതിരോധ മേഖലയിലെ പ്രഥമ പദ്ധതിയാണ്.
പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശങ്ങളില്‍ ഒട്ടേറെ പുരോഗതി നേടിയെടുക്കാന്‍ സാധിച്ചു.
പ്രതിരോധരംഗത്തെ നിര്‍മ്മാണങ്ങളെയും അതിനൂതന സങ്കേതങ്ങള്‍ കൈക്കലാക്കുകവഴി ഇന്ത്യയുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ഇതു സഹായകമാകും.
ആണവോര്‍ജ മേഖലയിലെ സഹകരണത്തിനുള്ള ചുവടുവെപ്പുകളും ഞങ്ങള്‍ക്കിടയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
12 റഷ്യന്‍ ആണവ റിയാക്ടറുകള്‍ക്കുള്ള ഞങ്ങളുടെ പദ്ധതികള്‍ രണ്ടിടങ്ങളിലായി പുരോഗമിച്ചുവരികയാണ്.
ഈ റിയാക്ടറുകളിലെ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്ക് ഇന്നത്തെ കരാറോടെ വര്‍ധിക്കുകയാണ്.
അതെന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ ദൗത്യത്തെ പിന്തുണയ്ക്കും. പ്രസിഡന്റ് പുടിന്, അദ്ദേഹം നല്‍കുന്ന പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാര്‍ബണ്‍ ശേഖരമെന്ന നിലയില്‍ ഞങ്ങള്‍ക്കിടയിലെ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ സാഹചര്യത്തില്‍, ഇന്ത്യയുടെ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിര്‍ണായക സ്ഥാനത്തു നിലകൊള്ളാന്‍ റഷ്യയ്ക്കു സാധിക്കും.
പ്രസിഡന്റ് പുട്ടിന്റെ പിന്തുണയോടെ റഷ്യയുടെ ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ ഇന്ത്യയുടെ നിക്ഷേപം ഞങ്ങള്‍ വികസിപ്പിക്കുകയാണ്.
ഞാനും പ്രസിഡന്റും പുട്ടിനും സാമ്പത്തിക ബന്ധങ്ങള്‍ ക്രിയാത്മകമാക്കുന്നതിനുള്ള നീക്കത്തിലാണ്.
ഞങ്ങളുടെ അവസാന ഉച്ചകോടിയുടെ തുടര്‍ച്ചയായി, ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത രത്‌ന കയറ്റുമതി രാഷ്ട്രമായ റഷ്യയുമായി നേരിട്ടുള്ള വ്യാപാരത്തിനു പ്രത്യേക പ്രഖ്യാപിത മേഖല തന്നെ ലോകത്തിലെ അസംസ്‌കൃത രത്‌നങ്ങളുടെ 90%വും സംസ്‌ക്കരിക്കുന്ന രാഷ്ട്രമായ ഇന്ത്യ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
രണ്ടാമതായി സഹകരിച്ചുള്ള മറ്റു വന്‍കിട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങളും ഞങ്ങള്‍ നടത്തിവരുന്നു.
ഞങ്ങളുടെ ഹരിത ഇടനാഴി പദ്ധതിയും തുടങ്ങിക്കഴിഞ്ഞു.
ഇറാനിലൂടെ തെക്കുവടക്കായുള്ള അന്താരാഷ്ട്ര ഇടനാഴി വഴി ഗതാഗതച്ചെലവുകളും സമയവും നിര്‍ണായകമായി കുറയ്ക്കാനാകും.
മൂന്നാമതായി ഞങ്ങള്‍, സ്വതന്ത്ര വ്യാപാര കൂട്ടായ്മയ്ക്കുള്ള ഇന്ത്യ- യൂറേഷ്യന്‍ ധാരണയുണ്ടാക്കുന്നതിനുള്ള നീക്കങ്ങളിലാണ്.
ഇത് ഞങ്ങള്‍ക്കു മധ്യേഷ്യയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സഹായകമാകും.
നാലാമതായി, സ്വകാര്യ മേഖലയെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി വളരെയേറെ പ്രോത്‌സാഹനം നല്‍കിക്കൊണ്ടിരിക്കുകയാണ്.
സി.ഇ.ഒ. ഫോറത്തിന്റെ ഫലവത്തായ ഒരു കൂടിക്കാഴ്ച ഞങ്ങള്‍ ഇപ്പോള്‍ നടത്തിക്കഴിഞ്ഞു.
നിക്ഷേപത്തിനും വ്യപാരത്തിനും ഇരുഭാഗത്തും വലിയ പുരോഗതി ഞങ്ങള്‍ക്ക് കാണാനാകുമെന്നതിന് ഇന്നുണ്ടാക്കിയ കരാറുകളും പ്രഖ്യാപനങ്ങളും എനിക്ക് ആത്മവിശ്വാസം നകരുന്നു.
ആഗോള പ്രശ്‌നങ്ങള്‍ക്കു മേല്‍ എനിക്കും പ്രസിഡന്റ് പുടിനും സമാനമായ നിലപാടുകളാണുള്ളത്.
കൂടാതെ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുന്നതിനും ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രതിബദ്ധതയുണ്ട.്
ഐക്യരാഷ്ട്ര സഭയില്‍ ഞങ്ങള്‍ വളരെയധികം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
ബ്രിക്‌സ്, പൂര്‍വ്വേഷ്യാ ഉച്ചകോടി, ജി.20 കൂടാതെ ഇപ്പോള്‍ ഷാങ്ങ്ഗായ്് സഹകരണ സംഘടന എന്നിവയിലെ ഞങ്ങളുടെ അംഗത്വം ഞങ്ങളുടെ പങ്കാളിത്തത്തിന് ആഗോള സ്വഭാവം നല്‍കുന്നു.
മധ്യേഷ്യയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെ യൂറേഷ്യയില്‍ നിന്ന് ഏഷ്യാ പെസഫിക് വരെയുള്ള മേഖലയില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്.
തീവ്രവാദഗ്രൂപ്പുകള്‍ ഏതെന്നോ, ലക്ഷ്യമിടുന്ന രാജ്യങ്ങള്‍ ഏതെന്നോ ഉള്ള പരിഗണനയോ വിവേചനമോ ഇല്ലാതെ തീവ്രവാദത്തെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ഐക്യത്തോടെ ഒരുമിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്ന വിശ്വാസവും ഞ്ങ്ങള്‍ പങ്കുവെക്കുന്നു.
പടിഞ്ഞാറന്‍ ഏഷ്യയില്‍ സുസ്ഥിരത ഉറപ്പു വരുത്താനും ആ പ്രദേശത്തു സമാധാനം ഉറപ്പുവരുത്തുന്നതിനും തീവ്രവാദം നിയന്ത്രിക്കുന്നതിനും സംഭാഷണങ്ങളിലൂടെ എത്രയും നേരത്തെ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പ് അനിവാര്യമാണെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.
ഇന്നുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ എല്ലാ രാഷ്ട്രങ്ങളും നിര്‍ബന്ധമായും പരസ്പരം അംഗീകരിച്ചുകൊണ്ട് ഒരുമിച്ചു മുന്നോട്ടുവരണം.
പ്രസിഡന്റ് പുടിനുമായുള്ള എന്റെ സഹകരണത്തിന്റെ ആഴം വര്‍ധിപ്പിക്കാനായതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
ഞങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരുമിച്ചു പുതിയൊരു ദിശാബോധം സൃഷ്ടിക്കാനും കൂടുതല്‍ ആക്കവും അകക്കാമ്പും പകരാനും സാധിച്ചു.
ഈ വര്‍ഷം രണ്ടു തവണ റഷ്യ സന്ദര്‍ശിക്കാനായതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.
കൂടാതെ ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ‘ബ്രിക്‌സ്’ .ഉച്ചകോടിക്കും അതുപോലെ വാര്‍ഷിക ഉച്ചകോടിക്കും പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍.
നന്ദി.
PM appreciates strong India-Russia partnership in defence, diplomacy and development. He is speaking at the Joint Press Meet.
— PMO India (@PMOIndia) December 24, 2015
President Putin and I are moving towards expanding India-Russia economic ties: PM @narendramodi
— PMO India (@PMOIndia) December 24, 2015
Confident that we will see increase in trade and investment: PM @narendramodi on India-Russia ties
— PMO India (@PMOIndia) December 24, 2015
World must unite and combat terror without distinguishing between terror groups and target countries: PM @narendramodi
— PMO India (@PMOIndia) December 24, 2015
India-Russia ties truly meet the test of a special & privileged strategic partnership. Spoke at the press meet. https://t.co/z35oZwIKJX
— Narendra Modi (@narendramodi) December 24, 2015