Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രധാനമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു


റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ച് പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കു പ്രത്യേക സവിശേഷ തന്ത്രപരമായ പങ്കാളിത്തവും, രണ്ട് രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കു സൗഹൃദവും പ്രധാനമന്ത്രി കൂടുതല്‍ ശക്തിപ്പെടുത്തുമെ് തനിക്ക് ഉറപ്പുണ്ടെ് ശ്രീ. പുടിന്‍ വിശ്വാസം പ്രകടിപ്പിച്ചു.

അഭിനന്ദനങ്ങള്‍ക്കും, ഊഷ്മളമായ ആശംസകള്‍ക്കും പ്രധാനമന്ത്രി പ്രസിഡന്റ് പുടിനെ നന്ദി അറിയിച്ചു. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ വളരു സൗഹൃദത്തേയും, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ പ്രസിഡന്റ് പുടിനുമായുള്ള തന്റെ വ്യക്തിപരമായ വിനിമയങ്ങളും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയും റഷ്യയും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കു ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുതിന് പ്രസിഡന്റ് പുടിനുമായുള്ള ആശയവിനിമയം താന്‍ ഉറ്റുനോക്കുകയാണെും പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു.