Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


റിയോ ഒളിംപിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിലെ അറുപതിലേറെ കായിക താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.

ഓരോ കായിക താരത്തെയും നേരിട്ട് പരിചയപ്പെട്ട പ്രധാനമന്ത്രി അവരുമായി അനൗപചാരിക സംഭാഷണവും നടത്തി. ലോകത്തെ ഏറ്റവും വലിയ കായിക വേദിയില്‍ തങ്ങളുടെ കഴിവിന്റെ പരമാവധി കാഴ്ച വയ്ക്കാന്‍ പ്രധാനമന്ത്രി കായിക താരങ്ങളെ പ്രോത്സാഹിപ്പിച്ചു.

എം.സി. മേരി കോം, അഞ്ജു ബോബി ജോര്‍ജ്ജ്, പി. ഗോപിചന്ദ് തുടങ്ങി നിരവധി മുന്‍ ഒളിംപ്യന്‍മാര്‍ തദവരത്തില്‍ സന്നിഹരായിരുന്നു.

13 വ്യത്യസ്ഥ ഇനങ്ങളില്‍ നൂറിലേറെ ഇന്ത്യന്‍ കായിക താരങ്ങളാണ് റിയോ ഒളിംപിക്‌സിനായി യോഗ്യത നേടിയിട്ടുള്ളത്.

കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്ട്‌സ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗിം തദവസരത്തില്‍ സന്നിഹരായിരുന്നു.