പിഎം ഇന്ത്യ
2015 – 16 സാമ്പത്തിക വര്‍ഷത്തില്‍ ഗസറ്റഡ് തസ്തികയിലല്ലാത്ത റെയില്‍വെ ജീവനക്കാര്‍ക്ക് (ആര്‍.പി.എഫ് / ആര്‍.പി.എസ്.എഫ് സേനാംഗങ്ങള്‍ ഒഴികെ) 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഏകദേശം 2090.96 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഇതുവഴിയുണ്ടാകും.
ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെടുത്തിയ ബോണസ് (പി.എല്‍.ബി) നല്‍കുന്നത് വലിയൊരു വിഭാഗം റെയില്‍വെ ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രേരകമാവുകയും അതുവഴി റെയില്‍വെയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും വ്യാവസായിക സമാധാനം പുലരാനും സഹായകമാകും.
ദസറ / പൂജ അവധി ദിനങ്ങള്‍ക്ക് മുമ്പുതന്നെ അര്‍ഹരായ റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് തുക നല്‍കും.