പിഎം ഇന്ത്യ
ഇന്ത്യയും കൊറിയന്‍ റിപ്പബ്ലിക്കുമായി റെയില്‍വെ മേഖലയില്‍ സഹകരിക്കുന്നതിന് ഒപ്പു വച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി. ഇന്ത്യയുടെ റിസേര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ)നും റിപ്പബ്ലിക്ക് ഓഫ് കൊറിയ റെയില്‍റോഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ഈ ധാരണാപത്രം 2018 ജൂലൈ 10 നാണ് ഒപ്പു വച്ചത്. റെയില്‍ മേഖല ശക്തിപ്പെടുത്തുന്നതിനും ശാസ്ത്ര സാങ്കേതിക സഹകരണം പ്രോതസാഹിപ്പിക്കുന്നതിനുമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
ഫലങ്ങള്‍
കൊറിയയിലെ റെയില്‍ മേഖലയുടെ ഏറ്റവും പുതിയ വികസന പദ്ധതികളും അറിവുകളും പങ്കുവയ്ക്കാനുള്ള അവസരമാണ് ധാരണാപത്രം വഴി ഇന്ത്യന്‍ റെയില്‍വെയ്ക്ക് ലഭിക്കുക. സാങ്കേതിക വിദഗ്ധര്‍ , റിപ്പോര്‍ട്ടുകള്‍, രേഖകള്‍ എന്നിവയുടെ കൈമാറ്റം, പ്രത്യേക സാങ്കേതിക മേഖലയ്ക്ക് ഊന്നല്‍ നല്കുന്ന പരിശീലനം, ശില്പശാലകള്‍, സെമിനാറുകള്‍, അറിവുകള്‍ പങ്കുവയ്ക്കാനുള്ള മറ്റ് ചര്‍ച്ചകള്‍ എന്നിവയ്ക്കും ധാരണാപത്രം സൗകര്യം ഒരുക്കും.
വിശദാംശങ്ങള്‍
താഴെ പറയുന്ന സുപ്രധാന മേഖലകളില്‍ സഹകരണത്തില്‍ ഊന്നിലുള്ള സമീപനത്തിനു ധാരണാപത്രം ചട്ടക്കൂട് സജ്ജമാക്കും.
1. പരസ്പര താല്പര്യമുള്ള കാര്യങ്ങളില്‍ സഹകരിച്ചുള്ള ഗവേഷണം ആസൂത്രണം ചെയ്തു നടപ്പാക്കും.
2. ഇന്ത്യന്‍ റെയില്‍വെയില്‍ ഏറ്റവും പുതിയ ഗവേഷണ വികസന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് സഹകരണം.
3. സാങ്കേതിക സെമിനാറുകളും ചര്‍ച്ചകളും ആസൂത്രണം ചെയ്തു നടപ്പാക്കും.
4. കൊറിയയില്‍ നിന്നുള്ള വിദഗ്ധര്‍ ഇന്ത്യയിലെ ആര്‍ഡിഎസ്ഒ ഉദ്യോഗസ്ഥര്‍ക്ക് ഹ്രസ്വകാല പരിശീലനം നല്കും
5. കൊറിയയിലെയും ഇന്ത്യയിലെയും റെയില്‍ വിദഗ്ധരെ പ്രത്യേക പദ്ധതികള്‍ക്കായി നിശ്ചിത കാലയളവിലേയ്ക്ക് ഇരു രാജ്യങ്ങളും കൈമാറും.
6. ഇരു രാജ്യങ്ങളുടെയും റെയില്‍ വ്യവസായത്തിന്റെ വികസനത്തിനായി ഉപദേശങ്ങള്‍ നല്കും.
7. കൂടാതെ രണ്ട് രാജ്യങ്ങള്‍ക്കും പരസ്പരം യോജിപ്പുള്ള മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കും.
പശ്ചാത്തലം
റെയില്‍ മേഖലയില്‍ സാങ്കേതിക സഹകരണത്തിന്, കേന്ദ്ര റെയില്‍ മന്ത്രാലയം വിവിധ വിദേശ ഗവണ്‍മെന്റുകളും ദേശീയ റെയില്‍വെകളുമായി ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്. അതിവേഗ ഇടനാഴി, നിലവിലുള്ള പാതകളില്‍ വേഗം വര്‍ധിപ്പിക്കല്‍, ലോക നിലവാരത്തിലുള്ള സ്‌റ്റേഷനുകള്‍, ഭാരവാഹനങ്ങളുടെ അതിവേഗ നീക്കം, റെയില്‍വെയുടെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളാണ് സഹകരണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. റെയില്‍ സാങ്കേതിക വിദ്യകളും അവയുടെ നിര്‍വഹണവും സംബന്ധിച്ച വിവര കൈമാറ്റം, വിജ്ഞാനം പങ്കുവയ്ക്ക്ല്‍, സാങ്കേതിക വിദഗ്ധരുടെ സന്ദര്‍ശനം, പരസ്പര താല്പര്യമുള്ള വിഷയങ്ങളില്‍ പരിശീലനം, സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവ വഴിയാണ് സഹകരണം കൈവരിക്കുവാന്‍ ഉദ്ദേശിക്കുന്നത്.