Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റെയില്‍വേ സംരക്ഷണ സേനയ്ക്കും ഓര്‍ഗനൈസ്ഡ് ഗ്രൂപ്പ് എ പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം


ഇന്ത്യന്‍ റെയില്‍വേ സംരക്ഷണ സേനയ്ക്ക് (ആര്‍.പി.എഫ്) ഓര്‍ഗനൈസ്ഡ് ഗ്രൂപ്പ് എ പദവിയും നോണ്‍ ഫംഗ്ഷണല്‍ ഫിനാന്‍ഷ്യല്‍ അപ്ഗ്രഡേഷന്റെ ആനുകൂല്യങ്ങളും 2016 ജനുവരി 1 മുതല്‍ക്ക് അനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2000 ജൂണ്‍ 6 മുതല്‍ക്ക് സീനിയര്‍ ഡ്യൂട്ടി പോസ്റ്റിന്റെ (എസ്.ഡി.പി) 30% നോണ്‍ ഫംഗ്ഷണല്‍ സെലക്ഷന്‍ ഗ്രേഡ് അനുവദിക്കാനും തീരുമാനമായി. കേന്ദ്ര പഴ്‌സണല്‍, പരിശീലന വകുപ്പ് 24.04.2009 നും 06.06.2000 നും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണിത്.

ഇന്ത്യന്‍ റെയില്‍വേ സംരക്ഷണ സേനയ്ക്ക് (ആര്‍.പി.എഫ്) ഓര്‍ഗനൈസ്ഡ് ഗ്രൂപ്പ് എ പദവി നല്‍കുന്നത് ഉദ്യോഗത്തിലെ അവരുടെ വളര്‍ച്ചാ മുരടിപ്പ് അവസാനിപ്പിക്കുകയും ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യകതള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ആര്‍.പി.എഫിലെ അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പശ്ചാത്തലം
ഡല്‍ഹി ഹൈക്കോടതി 2012 ഡിസെബര്‍ 4 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ആര്‍.പി.എഫിന് ഗ്രൂപ്പ് എ സര്‍വീസ് പദവി നല്‍കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019 ഫെബ്രുവരി 5 ന് സുപ്രീം കോടതിയും ഈ ഉത്തരവ് ശരിവെച്ചു. ഇതിനെ തുടര്‍ന്നാണ് ആര്‍.പി.എഫിന് ഓര്‍ഗനൈസ്ഡ് ഗ്രൂപ്പ് എ സര്‍വീസ് പദവി നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.