പിഎം ഇന്ത്യ
റോമിലെ എഫ്.എ.ഒ ആസ്ഥാനത്ത് വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 2026-ലെ അഗ്രിക്കോള മെഡൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ അദ്ദേഹം നൽകിയ അസാമാന്യ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.
എഫ്.എ.ഒ ഡയറക്ടർ ജനറൽ ഡോ.ക്യു ഡോങ്യൂവിൽ നിന്ന് പ്രധാനമന്ത്രി പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യക്കാർക്കും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പാക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ഇന്ത്യൻ കർഷകർക്കും ഇന്ത്യൻ കാർഷിക ശാസ്ത്ര സമൂഹത്തിനുമായി അദ്ദേഹം ഈ ബഹുമതി സമർപ്പിച്ചു. ഈ അംഗീകാരം മാനവക്ഷേമത്തോടും ഭക്ഷ്യസുരക്ഷയോടും സുസ്ഥിര വികസനത്തോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുള്ള ആദരവാണെന്ന് അദ്ദേഹം അടിവരയിട്ടുപറഞ്ഞു. ഇന്ത്യയിലെ കാർഷിക ജീവിതത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് കൃഷിയെന്നത് ഭൂമിദേവിയും ഇന്ത്യൻ ജനതയും തമ്മിലുള്ള പവിത്രമായൊരു ബന്ധമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കൃഷിയോടുള്ള ഇന്ത്യയുടെ ശാസ്ത്രീയവും നൂതനവുമായ സമീപനം സുസ്ഥിരവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ഭാവിക്ക് അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഉദ്യമത്തിൽ ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ (ഓരോ തുള്ളിയിലും കൂടുതൽ വിളവ്), സൂക്ഷ്മ ജലസേചനത്തോടുള്ള മിഷൻ അധിഷ്ഠിത സമീപനം, കൃത്യതാ കൃഷി തുടങ്ങിയ രീതികളാണ് ഇന്ത്യയുടെ കാർഷിക നയങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സാങ്കേതികവിദ്യാധിഷ്ഠിത കാർഷിക പരിഹാരങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിജിറ്റൽ പൊതു സൗകര്യങ്ങൾ), നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത ഉപദേശക സംവിധാനങ്ങൾ, ഡ്രോണുകൾ, റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ, സെൻസർ അധിഷ്ഠിത യന്ത്രസാമഗ്രികൾ എന്നിവ ഇന്ത്യൻ കർഷകരെ മികച്ച വിളവെടുപ്പ് നടത്താനും ഉയർന്ന കാർഷിക വരുമാനം നേടാനും സഹായിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഏതാണ്ട് 3,000-ത്തോളം വിളയിനങ്ങൾക്ക് ഇന്ത്യ രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രാധിഷ്ഠിതമായ ഇന്ത്യയുടെ കൃഷിരീതി ആഗോള ഭക്ഷ്യസുരക്ഷയെ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
എഫ്.എ.ഒ-യുടെ ഒരു സ്ഥാപക അംഗം എന്ന നിലയിൽ ആഗോള ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, വിശപ്പുരഹിത ലോകം എന്നിവ വളർത്തിയെടുക്കുന്നതിനായി ഈ സംഘടനയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിച്ചതിന് അദ്ദേഹം എഫ്.എ.ഒ-യ്ക്ക് നന്ദി അറിയിച്ചു.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരു ഇന്ത്യൻ ഭരണത്തലവൻ എഫ്.എ.ഒ ആസ്ഥാനം സന്ദർശിക്കുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനുണ്ടായിരുന്നു.
***
SK
Honoured to receive the FAO’s Agricola Medal. It reflects India’s unwavering commitment to food security, sustainable development and the hard work of those associated with our agriculture sector.@FAO https://t.co/91uCTFvqWi
— Narendra Modi (@narendramodi) May 20, 2026
यह भारत के करोड़ों किसानों, पशुपालकों, मत्स्य पालकों, कृषि वैज्ञानिकों और श्रमिकों का सम्मान है।
— PMO India (@PMOIndia) May 20, 2026
यह भारत की उस अटूट प्रतिबद्धता का भी सम्मान है, जिसके केंद्र में मानव कल्याण, खाद्य सुरक्षा और Sustainable Development है: PM @narendramodi
हमारे शानदार स्वागत और ‘एग्री-कोला मेडल’ से सम्मानित करने के लिए... मैं FAO के Director General का ह्रदय से आभार व्यक्त करता हूं: PM @narendramodi
— PMO India (@PMOIndia) May 20, 2026
हम सिर्फ Production बढ़ाने के लिए ही नहीं, एक ऐसा Farming Ecosystem बनाने के लिए भी काम कर रहे हैं, जो Sustainable भी हो, Climate-Resilient भी हो…और Future-Ready भी हो।
— PMO India (@PMOIndia) May 20, 2026
और इसीलिए पूरे भारत में Scientific Agriculture को Mission Mode में आगे बढ़ाया जा रहा है: PM @narendramodi
Technology आज Indian Agriculture की नई ताकत बन रही है: PM @narendramodi
— PMO India (@PMOIndia) May 20, 2026
हम मानते हैं कि Future Of Farming केवल “Produce More” में नहीं…बल्कि “Produce Better” में है: PM @narendramodi
— PMO India (@PMOIndia) May 20, 2026
भारत Food-Surplus Nation होने के साथ-साथ वैश्विक Food Security में भी महत्वपूर्ण योगदान दे रहा है।
— PMO India (@PMOIndia) May 20, 2026
मिल्क और स्पाइस प्रोडक्शन में भारत सबसे आगे है।
चावल, गेहूं, Fruits, Vegetables और Cotton के उत्पादन में भी भारत अग्रणी देशों में शामिल है: PM @narendramodi
हमारे लिए Food Security केवल Policy Matter नहीं है, यह मानवता के प्रति हमारी जिम्मेदारी है: PM @narendramodi
— PMO India (@PMOIndia) May 20, 2026
Prime Minister @narendramodi was conferred the @FAO Agricola Medal at a ceremony in the FAO Headquarters in Rome. He dedicated it to the hard working farmers, those involved in livestock and fisheries sectors and agriculture scientists. pic.twitter.com/38tlxXdA9J
— PMO India (@PMOIndia) May 20, 2026
It is with great humility that I accepted the FAO Agricola Medal at a ceremony in the FAO Headquarters in Rome. My gratitude to the FAO.
— Narendra Modi (@narendramodi) May 20, 2026
I dedicate this honour to India’s Annadatas…our food providers. It is a recognition of the hard work of our farmers, those associated with… pic.twitter.com/9UPM46O2u2
मैं बड़ी विनम्रता के साथ FAO के ‘एग्रीकोला मेडल’ को स्वीकार करता हूं। इस सम्मान के लिए मैं FAO का ह्रदय से आभार व्यक्त करता हूं।
— Narendra Modi (@narendramodi) May 20, 2026
मैं इस मेडल को भारत के अन्नदाताओं को समर्पित करता हूं।
यह भारत के करोड़ों किसानों, पशुपालकों, मत्स्य पालकों, कृषि वैज्ञानिकों और श्रमिकों का सम्मान… pic.twitter.com/zJDubFnUqd
भारत में कृषि जीवन की मूल धारा और हमारी संस्कृति का अभिन्न अंग है। हम सिर्फ Production बढ़ाने के लिए ही नहीं, बल्कि एक ऐसा Farming Ecosystem बनाने के लिए भी काम कर रहे हैं, जो Sustainable भी हो, Climate-Resilient भी हो और Future-Ready भी हो। pic.twitter.com/xVNJw5VGMN
— Narendra Modi (@narendramodi) May 21, 2026
भारत Food-Surplus Nation होने के साथ-साथ वैश्विक Food Security में भी महत्वपूर्ण योगदान दे रहा है। हमारे लिए Food Security केवल एक Policy Matter नहीं, बल्कि यह मानवता के प्रति हमारी जिम्मेदारी भी है। pic.twitter.com/3mZjAq7ikX
— Narendra Modi (@narendramodi) May 21, 2026
FAO के सहयोग से दुनिया ने Millets की शक्ति को नए रूप में पहचाना है। भारत में किसान इसकी खेती के माध्यम से Nutrition की चिंता करने के साथ ही Environment की सबसे बड़ी सेवा कर रहे हैं। pic.twitter.com/R4N69eK1LS
— Narendra Modi (@narendramodi) May 21, 2026