Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലഖ്നൗവില് ഇ-റിക്ഷ വിതരണച്ചടങ്ങില് പ്രധാനമന്ത്രി പങ്കെടുത്തു; റിക്ഷ വലിക്കാര്ക്കും

ലഖ്നൗവില് ഇ-റിക്ഷ വിതരണച്ചടങ്ങില് പ്രധാനമന്ത്രി പങ്കെടുത്തു; റിക്ഷ വലിക്കാര്ക്കും


കുടുംബാംഗങ്ങള്ക്കൊപ്പം സമയം ചെലവിട്ടു

ലഖ്നൗവില് ഇ-റിക്ഷ വിതരണത്തിനായി ഭാരതീയ മൈക്രോ ക്രെഡിറ്റ് സംഘടിപ്പിച്ച ചടങ്ങില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

റിക്ഷ വലിക്കാരുടെ കുടുംബാംഗങ്ങള്ക്കൊപ്പം അദ്ദേഹം സമയം ചെലവിടുകയും ചെയ്തു.

കുട്ടികളുടെ വിദ്യാഭ്യാസം, വരുമാനത്തിന്റെ ഒരു ഭാഗം കരുതിവെക്കല് തുടങ്ങിയ വിഷയങ്ങളാണു സമ്പര്ക്കത്തിനിടെ ചര്ച്ച ചെയ്യപ്പെട്ടത്.

ലോകത്തില് ഏറ്റവും വേഗത്തില് വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണെന്നു ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞെന്ന് ചടങ്ങില് പ്രസംഗിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോളമാന്ദ്യത്തിന്റെ കാലത്താണീ നേട്ടമെന്നതു ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദരിദ്രരുടെ ക്ഷേമവും യുവാക്കള്ക്കു തൊഴിലുമാണ് തന്റെ ഗവണ്മെന്റിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെന്നു ശ്രീ. നരേന്ദ്രമോദി പറഞ്ഞു.

യുവാക്കള് തൊഴിലന്വേഷകരല്ല, തൊഴില്ദായകരാണ് ആയിത്തീരേണ്ടതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ ലക്ഷ്യം നിറവേറ്റുന്നതിനായി ഗവണ്മെന്റ് കുറേ നടപടിക്രമങ്ങള് പൂര്ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.

പദ്ധതിക്കു തുടക്കമിട്ട് ഒരു വര്ഷം തികയുംമുമ്പേ പ്രധാനമന്ത്രി മുദ്ര യോജന രണ്ടു കോടിയിലേറെ പേര്ക്ക് ഉപകാരപ്രദമായെന്നു ശ്രീ. നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ഇന്ന് ഇ-റിക്ഷകള് ലഭിച്ചവരുടേത് കേവലം ചവിട്ടയോടിക്കുന്ന റിക്ഷയില്നിന്ന് ഇ-ഓട്ടോറിക്ഷയിലേക്കുള്ള മാറ്റമല്ലെന്നും സമഗ്രമായ പരിഷ്കാരത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്ക്ക് റൂപേ കാര്ഡുകളും സാമൂഹികസുരക്ഷാ പദ്ധതിരേഖകളും പ്രതീകാത്മകമായി അദ്ദേഹം കൈമാറി.

2100 ഇ-ഓട്ടോറിക്ഷകള് അണിനിരത്തി നടത്തിയ റാലി പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.