Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലാല്‍കില മൈതാനം 15 ഓഗസ്റ്റ് പാര്‍ക്കില്‍ നടന്ന ദസറ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു


ന്യൂഡെല്‍ഹിയിലെ ലാല്‍കില മൈതാനം 15 ഓഗസ്റ്റ് പാര്‍ക്കില്‍ നടന്ന ദസറ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

ലവ-കുശ രാംലീല കമ്മിറ്റി സംഘടിപ്പിച്ച രാംലീല അദ്ദേഹം വീക്ഷിച്ചു. തിന്മയ്ക്കുമീതെ നന്മയുടെ വിജയം ഉദ്‌ഘോഷിക്കുന്നതിനായി രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാഥന്റെയും കോലം കത്തിക്കുന്ന ചടങ്ങിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദും ആഘോഷത്തില്‍ പങ്കെടുത്തു.

****