Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം


നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാനും ഭൂമിയെ മെച്ചപ്പെട്ട തരത്തില്‍ പരിപാലിക്കാനുമുള്ള നമ്മുടെ പ്രതിബന്ധത ആവര്‍ത്തിച്ച് സ്ഥിരീകരിക്കാനുള്ള ശരിയായ സമയമാണ് ഈ ദിനമെന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം :

‘നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാനും ഭൂമിയെ മെച്ചപ്പെട്ട തരത്തില്‍ പരിപാലിക്കാനുമുള്ള നമ്മുടെ പ്രതിബന്ധത ആവര്‍ത്തിച്ച് സ്ഥിരീകരിക്കാനുള്ള ശരിയായ സമയമാണ് ലോക പരിസ്ഥിതി ദിനം’.

പരിസ്ഥിതി സംരക്ഷണത്തിനായി യത്‌നിക്കുന്ന എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും ഇച്ഛയെയും, നിശ്ചയദാര്‍ഢ്യ ത്തെയും നാം അഭിവാദ്യം ചെയ്യുന്നു.

‘ജനങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കല്‍” എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന്റെ അര്‍ത്ഥം നമുക്ക് നമ്മോട് തന്നെയുള്ള ബന്ധിപ്പിക്കലല്ലാതെ മറ്റൊന്നുമല്ല’.