Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനത്തിന് പ്രോത്സാഹനം


പധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വടക്കുകിഴക്കന്‍ മേഖലയുടെ വികസന മന്ത്രാലയത്തിന്റെ (എം/ഒ ഡോണര്‍) താഴെപറയുന്ന പദ്ധതികള്‍ 2020 വരെ തുടരുന്നതിന് അനുമതി നല്‍കി.

‘എന്‍.ഇ.സി പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രത്യേക വികസന പദ്ധതികളും നിലവിലെ ഫണ്ടിങ് രീതിയില്‍ (90:10 അടിസ്ഥാനത്തില്‍) നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളും 100% കേന്ദ്ര സഹായത്തോടെയുള്ള പുതിയ പദ്ധതികളും.

‘എന്‍.ഇ.സി ഫണ്ട് ചെയ്യുന്ന പദ്ധതികള്‍-റവന്യുവും മുലധനവും-100% കേന്ദ്ര ഫണ്ടിന്റെ അടിസ്ഥാനത്തിലുള്ളത്, നിലവിലെ രീതിയില്‍ തുടരും.

‘100% കേന്ദ്ര സഹായത്തോടെയുള്ള വടക്കുകിഴക്കന്‍ റോഡ് മേഖല വികസന പദ്ധതി (എന്‍.ഇ.ആര്‍.എസ്.ഡി.എസ്)

‘എന്‍.ഇ.സിക്ക് നടത്തിപ്പിന് കൈമാറിയത്, നഷ്ടപ്പെടാത്ത കേന്ദ്രത്തിന്റെ ഭാഗമായ വിഭവങ്ങള്‍ (നോ-ലാപ്‌സബിള്‍ സെന്‍ട്രല്‍ പൂള്‍ ഓഫ് റിസോഴ്‌സസ്-(എന്‍.എല്‍.സി.പി.ആര്‍-സി)

‘വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ എന്നിവയുടെ പരിമ്രഫലമായി ഒരുമിപ്പിച്ചുകൊണ്ട് വിഭവങ്ങള്‍ ഉത്തമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം.

എന്‍.ഇ.സി, എന്‍.എല്‍.സി.പി.ആര്‍ (കേന്ദ്രം), എന്‍.ഇ.ആര്‍.എസ്.ഡി.എസ്. എന്നിവയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതി വടക്കുകിഴക്കന്‍ മേഖലകളിലെ ജനങ്ങള്‍ക്ക് സാമൂഹിക-സാമ്പത്തിക ഗുണങ്ങളും അവരുടെ കഴിവുകളും ജീവിതാവശ്യങ്ങളും നേടിയെടുക്കുന്നതിനും സഹായിക്കും.

നിലവില്‍ പദ്ധതികളുടെ പ്രധാന ഭാഗത്തിന് (840ല്‍ 599 പദ്ധതികള്‍) 72.12% ചെലവ് അംഗീകരിച്ചിട്ടുണ്ട് (7453.02 കോടിയില്‍ 5375.12 കോടി രൂപ) അവശേഷിക്കുന്ന 66% ബാധ്യതകള്‍ (2299.72 കോടിയില്‍ 1518.64 കോടി) തുടങ്ങി നിലവിലുള്ള പദ്ധതികള്‍ക്ക് വേണ്ട ഫണ്ട് മുഴുവന്‍ ‘എന്‍.ഇ.സി. പ്രത്യേക വികസന പദ്ധതി’യില്‍ നിന്നു ലഭ്യമാക്കും. ഇതില്‍ പ്രത്യേകം തെരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍ക്കുള്ള വിഹിതം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ 90:10 എന്ന നിലയില്‍ വഹിക്കുകയും ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ പദ്ധതി നടപ്പാക്കുകയും ചെയ്യും. ഇതിന് പുറമെ ചില ഫണ്ടുകള്‍ റവന്യു-മൂലധനം-100% കേന്ദ്രസഹായത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കും, ഇത് കേന്ദ്ര -സംസ്ഥാന ഏജന്‍സികള്‍ മുഖേന നടപ്പാക്കും.

എന്‍.ഇ.സിയുടെ സ്‌കീം-പ്രത്യേക വികസന പദ്ധതി മുന്‍കാലത്തെ 90:10 എന്ന നിലയില്‍ നിന്നും 100% കേന്ദ്രം ഗ്രാന്റ് നല്‍കുന്ന പദ്ധതിയായി മാറ്റും. ബാക്കി ഘടകം തുടര്‍ന്നും നിലവിലെ പോലെ 100% കേന്ദ്ര ഫണ്ടിങ്ങായി തുടരും.

ഇതിന് പുറമെ എന്‍.ഇ.സി ‘വടക്കുകിഴക്കന്‍ റോഡ് മേഖല വികസന പദ്ധതി’യും നടപ്പാക്കുന്നുണ്ട്. സുപ്രധാനമായതും തന്ത്രപ്രധാനവുമായ അന്തര്‍സംസ്ഥാന റോഡുകളുടെ പദവി ഉയര്‍ത്തലിന് വേണ്ടിയുള്ള പരിപാടിയും ഇതിലുണ്ട്. ഡോണറില്‍ നിന്നും എന്‍.ഇ.സിയിലേക്ക് നടത്തിപ്പ് കൈമാറിയ പദ്ധതി 100% കേന്ദ്ര ഫണ്ടുള്ളതാണ്. 1000 കോടി രൂപ ഈ പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്.

നിലവില്‍ എ/ഒ ഡോണര്‍ ഫണ്ട് ചെയ്യുന്ന ‘നോണ്‍ ലാപ്‌സബിള്‍ സെന്‍ട്രല്‍ പൂള്‍ റിസോഴ്‌സ്-സെന്‍ട്രല്‍ (എന്‍.എല്‍.സി.പി.ആര്‍ (സെന്‍ട്രല്‍)’ എന്ന മറ്റൊരു പദ്ധതി ബന്ധപ്പെട്ട മന്ത്രാലയം/ അവരുടെ ഏജന്‍സികള്‍ എന്നിവയില്‍ നിന്നും അഗര്‍ത്തല-അഖുര റെയില്‍ ലിങ്ക്, മഞ്ചുലി ദ്വീപിലെ മണ്ണൊലിപ്പ് തടയല്‍ എന്നിവയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കും. ഈ പദ്ധതിയും നടത്തിപ്പിനായി എന്‍.ഇ.സിക്ക് കൈമാറി.

മുന്‍കാലങ്ങളില്‍ സംസ്ഥാന-കേന്ദ്ര ഘടകങ്ങളായി ഫണ്ടുകള്‍ വിതരണംചെയ്യുന്നതിന് സ്ഥിരമായ ഒരു സംവിധാനം ഉണ്ടായിരുന്നില്ല. ഇന്ന് എന്‍.ഇ.സിക്ക് ലഭിക്കു മൊത്തം ഫണ്ട് രണ്ടു വിഭാഗമയി വിഭജിക്കും (60% സംസ്ഥാന ഘടകം, 40% കേന്ദ്ര ഘടകം). സംസ്ഥാനഘടകത്തില്‍നിന്ന് ഓരോ സംസ്ഥാനങ്ങള്‍ക്കും അവര്‍ക്ക് മാനദണ്ഡപ്രകാരമുള്ള വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ പദ്ധതികള്‍ക്കായി വിനിയോഗിക്കാം. കേന്ദ്രഘടകത്തില്‍ പ്രാദേശിക സ്വഭാവമുള്ളതും മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ ആവശ്യമുള്ളതുമായ പദ്ധതികള്‍ ഏറ്റെടുക്കും. മുള, പന്നിക്കൂട്, പ്രാദേശിക വിനോദസഞ്ചാരം, ഉന്നത വിദ്യാഭ്യാസം, മേഖലാ ആരോഗ്യസുരക്ഷ, പിന്നോക്കമേഖലകളിലെ പ്രത്യേക ഇടപെടല്‍, ജീവിതാവശ്യത്തിനുള്ള പദ്ധതികള്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ ശാസ്ത്ര-സാങ്കേതികവിദ്യ പ്രവര്‍ത്തനങ്ങള്‍, സര്‍വേയും പരീക്ഷണവും, എന്‍.ഇ.ആര്‍. പ്രോത്സാഹനം എന്നിവയെ മുന്‍ഗണനാ മേഖലകളായി കണ്ടെത്തിയിട്ടുണ്ട്.

മുകളില്‍ പറഞ്ഞവയില്‍ ഇരട്ടിപ്പുണ്ടാകില്ലെന്ന്് ഉറപ്പുവരുത്താന്‍ ഡോണറും എന്‍.സി.യും ചേര്‍്ന്നു മേഖലകളെ കൃത്യമായി വിഭജിക്കും.

മറ്റു കാര്യങ്ങളോടൊപ്പം വടക്കു കിഴക്കന്‍ മേഖലകളിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം മേഖലയില്‍ ലക്ഷ്യസ്ഥാനങ്ങളും സര്‍ക്യൂട്ടുകളും വികസിപ്പിക്കുന്നതിനായുള്ള ഉല്‍പ്പാദന പശ്ചാത്തല സൗകര്യ വികസനത്തിന്റെ (പി.ഐ.ഡി.ഡി.സി) ഭാഗമായി ഉണ്ടായ ബാദ്ധ്യതകളെയൂം അഭിസംബോധന ചെയ്യും.

അഞ്ചു മുതല്‍ 15 വരെ കോടി രൂപയുടെ പദ്ധതികളുടെ അംഗീകാരത്തിനായി എന്‍.ഇ.സി സെക്രട്ടറി ചെയര്‍മാനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ഡോണര്‍ മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ഉള്‍ക്കാള്ളുന്ന ഫൈനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ (എസ്.എഫ.സി) മാതൃകയിലുള്ള സംവിധാനത്തിന് രൂപം നല്‍കും. എസ്.എഫ്.സിയുടെ പരിഗണനയിലൂടെ മറ്റ് കേന്ദ്ര മന്ത്രാലയങ്ങളുടെ പദ്ധതികളുമായി സംയോജനം കൊണ്ടുവരികയും ഇരട്ടിപ്പ് ഒഴിവാക്കുകയുമാണ് ലക്ഷ്യം.