Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതാ സംവരണത്തെക്കുറിച്ചും സമയബന്ധിതമായി അത് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


കേന്ദ്ര സഹമന്ത്രി ശ്രീമതി ശോഭ കരന്ദ്‌ലാജെ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

സ്ത്രീകൾക്കുള്ള മൂന്നിലൊന്ന് സംവരണത്തെ ഈ ലേഖനം, എല്ലാവർക്കും, ഒരു സ്ഥാപനമെന്ന നിലയിൽ പാർലമെന്റിനും അവകാശപ്പെട്ട ഒരു നിമിഷമായി  ഉയർത്തിക്കാട്ടുന്നു. ഇന്ത്യയിലെ സ്ത്രീകൾക്കു വേണ്ടി സെൻസസ് നടത്തുന്നതിലും മണ്ഡല പുനർനിർണയം പൂർത്തിയാക്കുന്നതിലും ഒരു ദിവസം പോലും പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഇത് ഊന്നിപ്പറയുന്നു. 

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു;

“ഈ ലേഖനത്തിൽ, നമുക്കെല്ലാവർക്കും ഒരു സ്ഥാപനമെന്ന നിലയിൽ പാർലമെന്റിനും അവകാശപ്പെട്ട ഒരു നിമിഷമായി കേന്ദ്ര സഹമന്ത്രി ശ്രീമതി @ShobhaBJP സ്ത്രീകൾക്കുള്ള മൂന്നിലൊന്ന് സംവരണത്തെ എടുത്തുകാട്ടുന്നു.

ഇന്ത്യയിലെ സ്ത്രീകൾക്കായി സെൻസസ് നടത്തുന്നതിലും മണ്ഡല പുനർനിർണയം പൂർത്തിയാക്കുന്നതിലും ഒരു ദിവസം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും ഇപ്പോൾ അനിവാര്യമാണെന്ന് അവർ ഊന്നിപ്പറയുന്നു.

https://www.newindianexpress.com/nation/2026/Apr/16/womens-quota-why-the-time-to-act-is-now

 

 

***

NK