Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാണിജ്യകോടതികള്‍; വാണിജ്യവിഭാഗം


 

ഹൈക്കോടതിയുടെ വാണിജ്യവിഭാഗം (ഭേദഗതി)
ബില്‍ 2018ന് അംഗീകാരം
വാണിജ്യകോടതികള്‍, വാണിജ്യവിഭാഗം, ഹൈക്കോടതിയില്‍ വാണിജ്യ അപ്പീല്‍ വിഭാഗം(ഭേദഗതി) ബില്‍ 2018 പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
താഴേപ്പറയുന്ന ലക്ഷ്യങ്ങള്‍ നേടുകയാണ് ബില്ലിന്റെ ഉദ്ദേശ്യം
‘ നിലവിലുള്ള ഒരുകോടിയില്‍ നിന്നും വാണിജ്യവ്യവഹാരത്തിന്റെ മൂല്യം മൂന്നു ലക്ഷമായി ബില്ലിലൂടെ കുറയ്ക്കും. അതുകൊണ്ട് ന്യായമായ മൂല്യത്തിലുള്ള വാണിജ്യവ്യവഹാരങ്ങള്‍ക്ക് വാണിജ്യകോടതികള്‍ക്ക് തീര്‍പ്പുണ്ടാക്കാനാകും. ഇത് വാണിജ്യവ്യവഹാരത്തിന് പരിഹാരമുണ്ടാക്കാന്‍ ഇന്ന് എടുക്കുന്ന സമയം (നിലവില്‍ 1445 ദിവസം) കുറഞ്ഞ മുല്യമുള്ളതിനും മെച്ചപ്പെടുത്താനാകും. അതിലൂടെ വ്യാപാരം ചെയ്യുന്നതു ലളിതമാക്കുന്നതില്‍ ഇന്ത്യയുടെ റാങ്ക് ഉയരും.
‘ ഹൈക്കോടതികള്‍ക്ക് സാധാരണമായ യഥാര്‍ഥ സിവില്‍ നിയമാധികാരമുള്ള പ്രദേശങ്ങളില്‍ ജില്ലാതലങ്ങളില്‍ വാണിജ്യകോടതികള്‍ രൂപീകരിക്കുന്നതിന് ഈ ഭേദഗതി സഹായകരമാകും. അതായത് ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹിമാചല്‍ പ്രദേശ് എിവിടങ്ങളില്‍ ഇത്തരം കോടതികള്‍ ആരംഭിക്കാം. ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ജില്ലാതലത്തില്‍ തീര്‍പ്പാക്കേണ്ട ഇത്തരം വാണിജ്യവ്യവഹാരത്തിന്റെ സാമ്പത്തികനടപടികള്‍ തീരുമാനിച്ച് വിജ്ഞാപനം ചെയ്യാം. ജില്ലാതലത്തില്‍ തീര്‍പ്പാക്കേണ്ട കേസുകളിലെ സാമ്പത്തികപരിധി മൂന്നു ലക്ഷത്തില്‍ കുറയാനും ജില്ലാതല കോടതികളുടെ സാമ്പത്തിക പരിധിക്ക് മുകളില്‍ പോകാനും പാടില്ല. യഥാര്‍ഥ സാധാരണ അധികാരമില്ലാത്ത ഹൈക്കോടതികളുടെ നിയമപരിധിയില്‍ വാണിജ്യവ്യവഹാരങ്ങളിലെ തീര്‍പ്പ്കല്‍പ്പിക്കുന്നതിന് ജില്ലാ ജഡ്ജിയുടെ തലത്തിലുള്ള വാണിജ്യ അപ്പലേറ്റ് കോടതിയുടെ രൂപത്തിലുള്ള ജില്ലാ ജഡ്ജിയുടെ പദവിയുടെ താഴെയുള്ള ഒരു അപ്പീല്‍ ഫോറം നല്‍കും.
‘ അടിയന്തിരമായ ഇടക്കാല ആശ്വാസം ലഭിക്കാത്ത കേസുകളില്‍ കോടതിക്ക് പുറത്ത് 1987ലെ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമപ്രകാരം രൂപീകരിക്കുന്ന അധികാരസ്ഥാപനത്തിലെ മധ്യസ്ഥതയിലൂടെ കക്ഷികള്‍ക്ക് വാണിജ്യവ്യവഹാരങ്ങള്‍ പരിഹരിക്കാന്‍ അവസരം നല്‍കുന്നത് വാണിജ്യവ്യവഹാരങ്ങള്‍ പരിഹരിക്കുന്നതില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കും.
‘ പി.ഐ.എമ്മിന് വേണ്ടി കേന്ദ്ര ഗവമെന്റിന് ചട്ടങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കുന്നതിനായി പുതുതായി ഉള്‍പ്പെടുത്തിയ 21 എ വകുപ്പ് സഹായകരമാകും.
‘ ഭേദഗതിക്ക് ഭാവിസാധ്യതകള്‍ നല്‍കുന്നതിനായി നിലവിലെ നിയമവ്യവസ്ഥകള്‍ പ്രകാരം വാണിജ്യവ്യവഹാര കേസുകള്‍ കൈകാര്യം ചെയ്യുന്ന നിയമവേദിയെ ഒരുതരത്തിലും ദേഭഗതിയിലൂടെ ശല്യപ്പെടുത്തുന്നുമില്ല.

പശ്ചാത്തലം
ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെത്തുടര്‍ന്നു വാണിജ്യപ്രവര്‍ത്തനങ്ങളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. അതിന് സമാനമായ രീതിയില്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും വാണിജ്യവ്യവഹാരത്തിന്റെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശ വാണിജ്യ ഇടപാടുകളും വാണിജ്യവ്യഹാരങ്ങള്‍ വലിയതോതില്‍ വര്‍ധിക്കുന്നതിന് വേണ്ട സംഭാവനകള്‍ നല്‍കുന്നുണ്ട്. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനും വാണിജ്യവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതിവേഗ പരിഹാരം ഉണ്ടാക്കുകയും അതിലൂടെ ഗുണപരമായ ഒരു പ്രതിച്ഛായ പ്രത്യേകിച്ച് വിദേശ നിക്ഷേപകരില്‍ ഉണ്ടാക്കുന്നതിനും ആയാണിത്. ഇതിനായാണു സ്വതന്ത്രവും പ്രതികരണാത്മകവുമായ ഇന്ത്യന്‍ നിയമസംവിധാനം, വാണിജ്യ കോടതികള്‍, വാണിജ്യവിഭാഗം, ഹൈക്കോടതിയിലെ വാണിജ്യ അപ്പലേറ്റ് വിഭാഗം നിയമം 2015 നടപ്പിലാക്കിയതും ഹൈക്കോടതിക്ക് യഥാര്‍ഥ സാധാരണ സിവില്‍ നിയമപരിധിയുള്ള എല്ലാ നിയമപരിധിയിലും ജില്ലാതല വാണിജ്യ കോടതികള്‍ ആരംഭിച്ചതും. അഞ്ചു കോടതികള്‍ അതായത്, ബോംബൈ, ഡല്‍ഹി, കല്‍ക്കത്ത, മദ്രാസ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഹൈക്കോടതികള്‍ക്ക് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, എന്നീ നഗരങ്ങളുടെ പ്രദേശങ്ങളില്‍ സാധാരണവും യഥാര്‍ഥവുമായ സിവില്‍ നിയമാധികാരമുണ്ട്. അതുപോലെ തന്നെയാണ് ഹിമാചല്‍പ്രദേശിലും. ഹൈക്കോടതിയുടെ ഇത്തരം പ്രദേശങ്ങളില്‍ വകുപ്പ് മൂന്നിലെ ഉപവകുപ്പ് ഒന്നിലെ വ്യവസ്ഥപ്രകാരം ജില്ലാതലത്തില്‍ വാണിജ്യകോടതികള്‍ ഇല്ലാത്തിടത്തു പകരമായി ഈ ഹൈക്കോടതികളില്‍ വാണിജ്യവിഭാഗം രൂപീകരിക്കും. പ്രത്യേക മൂല്യത്തിലുള്ള അത്തരം വാണിജ്യവ്യവഹാരങ്ങളില്‍ വാണിജ്യകോടതികളോ അല്ലെങ്കില്‍ ഹൈക്കോടതിയുടെ വാണിജ്യവിഭാഗമോ തീര്‍പ്പു കല്‍പ്പിക്കും. ഇന്നത്തെ നിലയില്‍ കേസിന്റെ മൂല്യം ഒരു കോടി രൂപയാണ്.
വ്യാപാരം ലളിതമാക്കുകയെന്നത് ലോകബാങ്കിന്റെ ഒരു സൂചികയാണ്. പലതിന്റേയും കൂടെ അത് വ്യാപാരത്തിന്റെ നടത്തിപ്പിനെയും തര്‍ക്കങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്. 2002ലാണ് ലോകബാങ്ക് ഗ്രൂപ്പ് ഈ സൂചിക സൃഷ്ടിച്ചത്. അതുമുതല്‍ ലോകത്തെ എല്ലാ രാജ്യങ്ങളെയും അവര്‍ വിലയിരുത്തുുണ്ട്. വ്യാപാരം ചെയ്യുന്നത് ലളിതമാക്കലില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുകയെന്നാല്‍ നിയമപരമായ പരിസ്ഥിതി ഒരു വ്യാപാരം തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും പറ്റിയതാണെന്നാണ് അര്‍ഥമാക്കുന്നത്. 2017 ഒക്‌ടോബര്‍ 31ന് ലോകബാങ്ക് വ്യാപാരം ലളിതമായ രാജ്യങ്ങളുടെ 2018ലെ പട്ടിക പുറത്തുവിട്ടു. അതില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച പത്തു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആദ്യമായി മുപ്പത് സ്ഥാനം ചാടിക്കടന്ന് ഇന്ത്യ വ്യവസായം സുഗമമായ രാജ്യങ്ങളുടെ പട്ടികയില്‍ ആകെയുള്ള 190 രാജ്യങ്ങളില്‍ നൂറാം സ്ഥാനത്ത് എത്തി. വ്യാപാരം ലളിതമാക്കുന്നതിനുള്ള എല്ലാ രംഗത്തും മികച്ച നിയമപരമായ നടപടിക്രമങ്ങള്‍ ഇന്ത്യ സവീകരിക്കുന്നുവെന്നതാണ് ഇത് വെളിവാക്കുന്നത്.