Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരണാസി ലോക്‌സഭാ മണ്ഡലത്തിലെ ഗ്രാമത്തലവന്‍മാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിു


വാരണാസി ലോക്‌സഭാ മണ്ഡലത്തിലെ ഗ്രാമത്തലവന്‍മാരുമായി ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
ഗ്രാമങ്ങളില്‍ സമ്പൂര്‍ണ രോഗപ്രതിരോധ കുത്തിവെപ്പ് പ്രാവര്‍ത്തികമാക്കാനും ഒരു വിദ്യാര്‍ഥി പോലും പഠിത്തം പാതിവഴിയില്‍ നിര്‍ത്തുന്ന സംഭവം ഇല്ലാതിരിക്കാനും വൃത്തി ഉറപ്പുവരുത്താനുമായി പ്രവര്‍ത്തിക്കാന്‍ ഗ്രാമത്തലവന്‍മാരെ പ്രധാനമന്ത്രി പ്രോല്‍സാഹിപ്പിച്ചു.

ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ലഭിക്കുന്ന പരിഗണനയില്‍ മാറ്റമുണ്ടാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പെണ്‍കുഞ്ഞു പിറന്നാല്‍ സന്തോഷസൂചകമായി ഒരു വൃക്ഷം നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഗ്രാമത്തലവന്‍മാരുടെ സംഘം സന്നദ്ധത പ്രകടിപ്പിച്ചു.

വാരണാസിയിലെ മറ്റു ജനങ്ങള്‍ക്കൊപ്പം പാര്‍ലമെന്റും തലസ്ഥാനവും സന്ദര്‍ശിച്ച അനുഭവം വിവരിക്കാന്‍ പ്രധാനമന്ത്രി സംഘത്തിലുള്ളവരോട് ആവശ്യപ്പെട്ടു.