പിഎം ഇന്ത്യ
വാരണാസി ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ഗ്രാമത്തലവന്മാരെ ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചു. വാരണാസിയില്‍നിന്ന് എത്തുന്ന ഗ്രാമത്തലവന്മാരുടെ നാലാമത്തെ സംഘമാണിത്.
സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ അവധിയെടുക്കാതെ എത്തുന്നുണ്ടെന്നും ഉച്ചഭക്ഷണം നിലവാരം പുലര്‍ത്തുന്നതാണെന്നും ഉറപ്പുവരുത്തണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. ഗ്രാമങ്ങളില്‍ ശുചിത്വബോധം നിലനിര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ആണ്മക്കള്ക്കും പെണ്മക്കള്ക്കും ഇടയില്‍ വിവേചനമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.