Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിജയ് ദിവസിൽ ധീര സൈനികർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


1971-ൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം നേടിത്തന്ന വീരസൈനികരുടെ ധൈര്യത്തേയും ത്യാഗത്തേയും വിജയ് ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. അവരുടെ അചഞ്ചലമായ ദൃഢനിശ്ചയവും നിസ്വാർത്ഥ സേവനവും രാജ്യത്തെ സംരക്ഷിക്കുകയും ഇന്ത്യയുടെ ചരിത്രത്തിൽ അഭിമാനകരമായ നിമിഷം രേഖപ്പെടുത്തുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു.

വിജയ് ദിവസ്  അവരുടെ ശൗര്യത്തിന്റേയും സമാനതകളില്ലാത്ത ആത്മധൈര്യത്തിന്റേയും ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി,  സൈനികരുടെ ധീരത ഇന്ത്യയുടെ വരും തലമുറകൾക്ക് തുടർ പ്രചോദനമേകുമെന്നും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി പറഞ്ഞു;

“1971-ൽ ഇന്ത്യക്ക് ചരിത്ര വിജയം ഉറപ്പാക്കിയ ധീര സൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും നാം വിജയ് ദിവസിൽ അനുസ്മരിക്കുന്നു. അവരുടെ അചഞ്ചലമായ ദൃഢനിശ്ചയവും നിസ്വാർത്ഥ സേവനവും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുകയും നമ്മുടെ ചരിത്രത്തിൽ ഒരു അഭിമാന നിമിഷം രേഖപ്പെടുത്തുകയും ചെയ്തു. ഈ ദിവസം അവരുടെ  ശൗര്യത്തിന്റേയും  സമാനതകളില്ലാത്ത ആത്മധൈര്യത്തിന്റേയും ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു. അവരുടെ ധീരത ഇന്ത്യയുടെ വരും തലമുറകൾക്ക് തുടർ പ്രചോദനമേകും.”

***

NK