Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിജിലന്‍സ് ബോധവല്‍ക്കരണ വാരം സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

വിജിലന്‍സ് ബോധവല്‍ക്കരണ വാരം സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിച്ചു


ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന വിജിലന്‍സ് ബോധവല്‍ക്കരണ വാരം-2016ന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

സുതാര്യത യാഥാര്‍ഥ്യമാക്കുന്നതിലും അഴിമതി ഇല്ലാതാക്കുന്നതിലും പ്രധാന പങ്കു വഹിക്കാന്‍ സാങ്കേതികവിദ്യക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം നയങ്ങളാല്‍ നയിക്കപ്പെടണമെന്നും പ്രധാനമന്ത്രി ചൂണ്ടക്കാട്ടി. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകാരം കാര്യങ്ങള്‍ നടത്താനാവില്ലെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നതിനു വ്യാപകമായി ആശയങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.