പിഎം ഇന്ത്യ
യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം സംബന്ധിച്ച് ബ്രിക്‌സ് രാഷ്ട്രങ്ങളുമായും ബഹ്‌റൈന്‍, കുവൈറ്റ്, നേപ്പാള്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുമായും ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിനു മുന്നില്‍ വിശദീകരിക്കപ്പെട്ടു.
വിവിധ രാഷ്ട്രങ്ങളിലെ യുവാക്കള്‍ തമ്മിലുള്ള ആശയങ്ങളുടെ കൈമാറ്റത്തിനും യുവാക്കളില്‍ ആഗോളകാഴ്ചപ്പാടു വികസിക്കുന്നതിനും ഇന്റര്‍നാഷണല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം സഹായകമാകും. മനുഷ്യര്‍ തമ്മിലുള്ള ബന്ധം വര്‍ധിക്കുന്നതിലൂടെ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും പരസ്പരം തിരിച്ചറിയാനും രാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദം മെച്ചപ്പെടാനും ഇത്തരം പരിപാടികള്‍ സഹായകമാകും.