Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിദ്യാഭ്യാസ യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതിനായി ഇന്ത്യയും ഫ്രാന്‍സും കരാര്‍ ഒപ്പുവെക്കുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


വിദ്യാഭ്യാസ യോഗ്യതകളും ഇരു രാജ്യങ്ങൡലുമുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച കാലഘട്ടവും പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും കരാര്‍ ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഈ കരാര്‍ ഒപ്പിടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയും ഫ്രാന്‍സുമായി വിദ്യാഭ്യാസ രംഗത്തുള്ള ബന്ധം മെച്ചപ്പെടുന്നതിനു കരാര്‍ സഹായകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളിലും പഠിക്കാന്‍ അവസരം ലഭിക്കുന്നതോടെ വിദ്യാര്‍ഥികളുടെ യാത്രകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുമെന്നും പുതുമയാര്‍ന്ന പങ്കാളിത്തങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും ഗവേഷണ പ്രവര്‍ത്തനങ്ങൡലൂടെയും ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുമെന്നും അത് ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ മേന്‍മ വര്‍ധിപ്പിക്കുമെന്നും കരുതപ്പെടുന്നു.