Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിയറ്റ്‌നാം സന്ദര്‍ശനത്തിന്റെ ഔദ്യോഗിക വിരുന്നില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം (സെപ്തംബര്‍ 20, 2016)


എക്‌സലന്‍സി പ്രധാനമന്ത്രി ഗുയെന്‍ ഷുയാന്‍ ഫുക്ക്

വിശിഷ്ട വ്യക്തികളെ,

സിന്‍ ചാവോ,

എനിക്കും എന്റെ പ്രതിനിധികള്‍ക്കും, നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് വിയറ്റ്‌നാം ഗവണ്‍മെന്റിനും നേതാക്കള്‍ക്കും ഞാന്‍ ഹാര്‍ദ്ദമായ അഭിനന്ദനം അറിയിക്കുന്നു.

സുഹൃത്തുക്കളെ,

വിയറ്റ്‌നാമിലേക്കുള്ള എന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുള്ള ബന്ധത്തെ പരിപോഷിപ്പിക്കും. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമായും നാഗരികമായും ആഴത്തില്‍ വേരൂന്നിയതും, രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ളതുമാണ്. ഈ സാംസ്‌കാരിക ബന്ധങ്ങള്‍പലവിധത്തില്‍ പ്രതിഫലിക്കുന്നു. വിശിഷ്യാ ബുദ്ധിസവും, ഹിന്ദു ചാം നാഗരികതയും തമ്മില്‍. നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും, സമ്പല്‍സമൃദ്ധിക്കും വേണ്ടി നാം പര്‌സ്പരം പങ്കുവെക്കുന്നതും ഉറച്ചതുമായ ബന്ധങ്ങള്‍ ഈ അടുത്ത പതിറ്റാണ്ടില്‍ നാം ഊട്ടിയുറപ്പിച്ചു. ഇന്ത്യയില്‍ നമ്മുടെ അറിവും, അനുഭവവും വൈദഗ്ധ്യവും മറ്റുരാജ്യങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ നാം വിശ്വസിക്കുന്നു.

വിയറ്റ്‌നാമുമായി നാല് പതിറ്റാണ്ടിനിടെയുണ്ടായ ബഹുമുഖ ഉഭയകക്ഷി ബന്ധത്തിന്റെ വിജയത്തിലും ഇതിലും വലിയ ഉദാഹരണങ്ങള്‍ വേറെയില്ല. ക്യൂ ലോങ്ങ് ഡെല്‍റ്റ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നമ്മുടെ സഹകരണത്തിന്റെ അതിവിപുലമായ സ്വാധീനം ചെലുത്തിയതിന്റെ പ്രഥമ ഉദാഹരണമാണ്. ഇന്ത്യയിലെ കാര്‍ഷിക വിദഗ്ധരെയും, പരിശീലകരെയും അയച്ചുകൊണ്ട് മെക്കോങ്ങ് ഡെല്‍റ്റയില്‍ ഒരു സ്ഥാപനം നിര്‍മ്മിക്കാനായി ഇന്ത്യ സഹായിച്ചു. ഇന്ന് വിയറ്റ്‌നാമാണ് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യം. പ്രധാന അരി ഉദ്പാദന രാജ്യമായും, കയറ്റുമതി രാഷ്ട്രമായും മാറിയ വിയറ്റ്‌നാമിന്റെ പങ്കാളിയായതില്‍ നാം സന്തോഷിക്കുന്നു.

സുഹൃത്തുക്കളെ

രണ്ടു പങ്കാളിരാജ്യങ്ങളെന്ന നിലയില്‍ പ്രാദേശിക വെല്ലുവിളികള്‍ നേരിടുന്നതിനും, പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും, കൂട്ടുത്തരവാദിത്വത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗപ്പെടുത്തണം. സമഗ്രമായ തന്ത്ര പ്രധാന പങ്കാളിയെന്ന നിലയില്‍ നമ്മുടെ ബന്ധത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്ന എന്നത് വളരെ സംതൃപ്തി നല്‍കുന്ന ഒരു കാര്യമാണ്. അടുത്ത വര്‍ഷം, നയതന്ത്രപരമായ ബന്ധം സ്ഥാപിച്ചതിന്റെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷികവും, ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ സഹകരണം സ്ഥാപിച്ചതിന്റെ പത്താം വാര്‍ഷികവും നാം ആഘോഷിക്കും. ഇന്ന് തൊട്ട് കുറച്ച് മാസങ്ങള്‍ നാം ഈ നാഴികകല്ലുകളുടെ സ്മരണപുതുക്കും.

സുഹൃത്തുക്കളെ,

ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ശക്തമായ പങ്കാളിത്തം വിശാലമായ മേഖലയുടെയും നമ്മുടെ ജനങ്ങളുടെയും സമ്പല്‍സമൃദ്ധി, വികസനം, സമാധാനം, സ്ഥിരത എന്നിവയിലേക്ക് നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്ത്യയുടെ അക്ട് ഈസ്റ്റ് നയത്തിന്റെ കരുത്തുറ്റ തൂണാണ് വിയറ്റ്‌നാം. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ കരുത്താര്‍ന്ന പരസ്പര വിശ്വാസത്തിലും ധാരണയിലും വിവിധ മേഖലാ, അന്തര്‍ദേശീയ വിഷയങ്ങളിലെ കേന്ദ്രീകൃത കാഴ്ചപ്പാടുകളിലും അധിഷ്ടിതമാണ്.

എക്‌സലന്‍സി,

ഒരു ടോസ്റ്റില്‍ എന്നെ ക്ഷണിച്ചതില്‍ എനിക്ക് അതിയായ സന്തോഷം തരുന്നു.

വിയറ്റ്‌നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രധാനമന്ത്രി എക്‌സലന്‍സി ഗുയെന്‍ ഷുയാന്‍ ഇവിടെ സന്നിഹിതരായവര്‍ക്കും ആരോഗ്യവും, സന്തോഷവും നേരുന്നു.

വിയറ്റ്‌നാം ജനതയുടെയും നേതാക്കളുടെയും സമ്പല്‍സമൃദ്ധിക്കും സൗഖ്യത്തിനും
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ശാശ്വത സൗഹൃദത്തിനും.