Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിരമിക്കുന്ന രാജ്യസഭാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ


രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന എല്ലാ അംഗങ്ങളുടെയും സംഭാവനകളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു. അവര്‍ക്ക് ഭാവിയില്‍ എല്ലാ നന്മകളും അദ്ദേഹം ആശംസിച്ചു.

സഭയില്‍ നിന്ന് വിരമിക്കുന്ന അംഗങ്ങള്‍ ഇനി സാമൂഹ്യ സേവനങ്ങളില്‍ കൂടുതല്‍ ശക്തമായ പങ്ക് വഹിക്കുമെന്ന്, രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. തങ്ങളുടേതായ നിലയില്‍ സംഭാവനകള്‍ നല്‍കിയ അവര്‍ക്കെല്ലാവര്‍ക്കും അനുപമമായ നിലയില്‍ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സംഭാവനകള്‍ രാഷ്ട്രത്തിന് ഒരിക്കലും മറക്കാനാവില്ല, പ്രധാനമന്ത്രി പറഞ്ഞു.

മുതിര്‍ന്ന അംഗങ്ങളുള്ള ഉപരി സഭയ്ക്ക് സവിശേഷമായ പ്രധാന്യമുണ്ട്. നയരൂപീകരണത്തില്‍ അത് നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരമിക്കുന്ന പല എം.പി. മാരെയും അവരുടെ സംഭാവനകളെയും കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശം നടത്തി.

ഏറെ നാളായി കാത്തിരിക്കുന്ന മുത്തലാഖിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ വിരമിക്കുന്ന അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഭാഗമായിരിക്കില്ല എന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിന്റെയും, പ്രധാനമന്ത്രി കാര്യാലയത്തിന്റെയും വാതിലുകള്‍ അവര്‍ക്കായി എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം വിരമിക്കുന്ന അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. സുപ്രധാന കാലിക വിഷയങ്ങളില്‍ തങ്ങളുടെ ചിന്തകള്‍ തുടര്‍ന്നും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി അവരെ ആഹ്വാനം ചെയ്തു.