Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവരസാങ്കേതിക വിദ്യാ (ഐറ്റി ) രംഗത്ത് ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ സഹകരണത്തിനുള്ള ധാരണാപത്രം മന്ത്രിസഭാ യോഗം അംഗീകരിച്ചു.


വിവരസാങ്കേതിക വിദ്യാ (ഐറ്റി ) രംഗത്ത് ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ സഹകരണത്തിനുള്ള ധാരണാപത്രം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.

തുല്യതയുടെയും പരസ്പര താല്‍പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിവര സാങ്കേതികവിദ്യ മേഖലകളില്‍ രണ്ടു രാജ്യങ്ങളിലെയും നിയമങ്ങളും വ്യവസ്ഥകളും ബാധകമായ ദീര്‍ഘകാല,സുസ്ഥിര സഹകരണം വികസിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ധാരണാപത്രം നടപ്പാകുന്നതോടെ, ഐറ്റി, മാനവിഭവ ശേഷി വികസന രംഗത്തെ സ്ഥാപനവല്‍കരത്തിലൂടെയും ശേഷി കെട്ടിപ്പടുക്കുന്നതിലൂടെയും ഐറ്റി മേഖലയില്‍ സുപ്രധാനമായ പരസ്പര നേട്ടമുണ്ടാക്കാന്‍ സാധിക്കും.

അഞ്ചുവര്‍ഷത്തേക്ക് ധാരണാപത്രം നിലനില്‍ക്കുന്നതും ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ രേഖാമൂലമുള്ള പരസ്പര സമ്മതത്തോടെ പുതുക്കാവുന്നതുമാണ്. ഐടിയില്‍ രണ്ടു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത പ്രവര്‍ത്തക സംഘം രൂപീകരിച്ചുകൊണ്ടാണ് ഇത് നടപ്പാക്കുക.