പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ പാലസ്തീനുമായി വിവരസാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ് (ഐ.ടി ആന്റ് ഇ) എന്നീ മേഖലകളിലെ സഹകരണത്തിന് ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് അറിയിച്ചു.
ഇ-ഗവേര്‍ണന്‍സ്, എം-ഗവേര്‍ണന്‍സ്, ഇ-പബ്ലിക്ക് സര്‍വീസസ് ആന്റ് ഡെലിവറി, സൈബര്‍ സുരക്ഷ, സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യ പാര്‍ക്കുകള്‍, സാര്‍ട്ട് അപ്പുകളുടെ പരിസ്ഥിതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ ഉദ്ദേശ്യം.
ബന്ധപ്പെട്ട കക്ഷികള്‍ ഒപ്പിടുന്ന അന്നുമുതല്‍ ധാരണാപത്രം നിലവില്‍ വരികയും അഞ്ചുവര്‍ഷം അത് നിലനില്‍ക്കുകയും ചെയ്യും.ബന്ധപ്പെട്ട രണ്ടു കക്ഷികളുടെയും ഐ.ടി. ആന്റ് ഇ മേഖലകളിലെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഒരു കര്‍മ്മ ഗ്രൂപ്പായിരിക്കും ധാരണാപത്രം നടപ്പില്‍ വരുത്തുക. ഐ.സി.ടി ഡൊമൈനിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ ബി 2 ബി, ജി 2 ജി എന്നീ രണ്ടു രീതികളെയും പ്രോത്സാഹിപ്പിക്കും. ബി 2ബി സഹകരണം മെച്ചപ്പെടുത്തിയാല്‍ അത് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.