Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവര സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കാന്‍ ധാരണാപത്രം


ഇന്ത്യയും ഖത്തറും തമ്മില്‍ വിവര സാങ്കേതികവിദ്യാ രംഗത്തെ ഉഭയകക്ഷി സഹകരണം

പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ മാര്‍ച്ചില്‍ ഒപ്പ് വച്ച ധാരണാപത്രം സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി. 2016 ജനുവരി 1ന് ഇന്ത്യയും, 2016 ജനുവരി 12ന് ഖത്തറും ഈ ധാരണാപത്രത്തിന് അംഗീകാരം നല്‍കിയിരുന്നു. വിവരസാങ്കേതിക വിദ്യാ രംഗത്ത് ഇരു രാജ്യങ്ങളിലുമുള്ള പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവും, കൊടുക്കല്‍ വാങ്ങലുകളും വിഭാവനം ചെയ്യുന്നതാണ് ധാരണാപത്രം.