പിഎം ഇന്ത്യ
ഇന്ത്യയും സെര്‍ബിയയും തമ്മില്‍ വിവര സാങ്കേതിക വിദ്യാ, ഇലക്‌ട്രോണിക്‌സ് എന്നീ രംഗങ്ങളില്‍ സഹകണം പരിപോഷിപ്പിക്കുന്നതിന് ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
ഐ.റ്റി, ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ ഇരുരാജ്യങ്ങളിലെയും പൊതു സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിലെ സഹകരണവും കൈമാറ്റവും വര്‍ദ്ധിപ്പിക്കാനും ശേഷി വികസനം കൂട്ടാനും ധാരണാപത്രം ലക്ഷ്യമിടുന്നു.