Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ ഭാഷകളില്‍ ആശംസകള്‍ നേര്‍ന്നു.

”എല്ലാവര്‍ക്കും ബൈശാഖി ആശംസകള്‍. ഈ ആഘോഷം എല്ലാവരുടേയും ജീവിതത്തില്‍ സന്തോഷം കൊണ്ടുവരട്ടെ. രാജ്യത്തെ തീറ്റിപ്പോറ്റുന്ന നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് നാം നന്ദി രേഖപ്പെടുത്തുന്നു.

ഇന്ത്യക്ക് അതിന്റെ അനുഗ്രഹീതമായ വൈവിധ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. രാജ്യത്തെ ജനങ്ങള്‍ വിവിധ ഉത്സവങ്ങള്‍ ആഘോഷിക്കുകയാണ്. ഈ സവിശേഷ അവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍.

പുത്താണ്ടിന്റെ സവിശേഷ അവസരത്തില്‍ തമിഴ് ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍. വരും വര്‍ഷത്തില്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

വിഷു ആശംസകള്‍! പുതു വര്‍ഷം പുതിയ പ്രതീക്ഷകളും കൂടുതല്‍ സമൃദ്ധിയും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ.

എല്ലാ ബംഗാളികള്‍ക്കും പോലിയാബൊയ്ശാഖ് ആശംസകള്‍. പുതു വര്‍ഷം എല്ലാവരുടേയും ജീവിതത്തില്‍ സമാധാനം, പുരോഗതി, സന്തോഷം എന്നിവ കൊണ്ടുവരട്ടെ.

എന്റെ അസമീസ് സഹോദരീ സഹോദരന്‍മാര്‍ക്ക് ബോഹാബിഹു ആശംസകള്‍. ഊര്‍ജ്ജവും ആവേശവും പ്രതിഫലിപ്പിക്കുന്ന ഈ ആഘോഷം നമ്മുടെ സമൂഹത്തില്‍ സന്തോഷവും നല്ല ആരോഗ്യവും കണ്ടുവരട്ടെ.

ലോകത്തെല്ലായിടത്തുമുള്ള എന്റെ ഒഡിയാ സുഹൃത്തുക്കള്‍ക്ക് മഹാ വിഷുബ സംക്രാന്ത്രി ആശംസകള്‍. നല്ല ഒരു വര്‍ഷം ആശംസിക്കുന്നു. സമ്പന്നമായ ഒഡിയ സംസ്‌കാരത്തില്‍ നാം അതിയായി അഭിമാനിക്കുന്നു”, നിരവധി ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി പറഞ്ഞു