Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവേകപൂർണ്ണമായ ജ്ഞാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


വിവേകിയും ജ്ഞാനിയുമായ ഒരു വ്യക്തി ചെറുതോ വലുതോ ആയ ഏതൊരു വിജ്ഞാന ശാഖയിൽ നിന്നും അതിന്റെ സത്ത സ്വീകരിക്കണമെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഏതൊരു സ്രോതസ്സിൽ നിന്നും വിലപ്പെട്ട അറിവുകൾ തേടേണ്ടതിന്റെയും അത് ഉൾക്കൊള്ളേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“अणुभ्यश्च महद्भ्यश्च शास्त्रेभ्यः कुशलो नरः।

सर्वतः सारमादद्यात् पुष्पेभ्य इव षट्पदः॥”

ഓരോ പൂവിൽ നിന്നും ഒരു തേനീച്ച തേൻ ശേഖരിക്കുന്നതുപോലെ ചെറുതോ വലുതോ ആയ ഏതൊരു വിജ്ഞാന ശാഖയിൽ നിന്നും വിവേകിയും ജ്ഞാനിയുമായ ഒരു വ്യക്തി അതിന്റെ സത്ത വലിച്ചെടുക്കണമെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു. അതുപോലെതന്നെ ഏതൊരു സ്രോതസ്സിൽ നിന്നും ഏറ്റവും വിലപ്പെട്ട അറിവുകൾ കണ്ടെത്തി സ്വാംശീകരിക്കണം.

പ്രധാനമന്ത്രി X-ൽ കുറിച്ചു; –

“अणुभ्यश्च महद्भ्यश्च शास्त्रेभ्यः कुशलो नरः।

सर्वतः सारमादद्यात् पुष्पेभ्य इव षट्पदः॥”

***

SK